സിനിമാ സീരിയല്‍ രംഗത്തെ പ്രിയ താരമാണ് വല്‍സലാ മേനോന്‍. നീണ്ട നാളുകള്‍ക്ക് ശേഷം ഗൌതമന്റെ രഥം എന്ന ചിത്രത്തില്‍ മികച്ച വേഷം കൈകാര്യം ചെയ്തിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ അമ്മ. 1953ല്‍ ബേബി വല്‍സല എന്ന പേരില്‍ ബാലതാരമായി അഭിനയ രംഗത്ത് എത്തി ഇപ്പോള്‍ മുത്തശിയായി തിളങ്ങുന്ന വല്‍സലാ മേനോന്‍ തനിക്ക് ലഭിച്ച അമ്മ വേഷങ്ങളെക്കുറിച്ച് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറക്കുന്നു.
മോഹന്‍ലാലിന്റെ അമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് ഭീഷണിക്കത്ത് തനിക്ക് വന്നിരുന്നുവെന്ന് വല്‍സലാ മേനോന്‍ പറയുന്നു. മൂന്ന് നാല് സിനിമകളില്‍ മോഹന്‍ലാലിന്റെ അമ്മയായി വല്‍സല മേനോന്‍ അഭിനയിച്ചിരുന്നു. ലാലിനോട് ക്രൂരതയും വെറുപ്പുമൊക്കെ കാണിക്കുന്ന രണ്ടാനമ്മ വേഷങ്ങളില്‍ ആണ് താരം എത്തിയത്. ”മേലില്‍ ലാലിന്റെ രണ്ടാനമ്മയായി അഭിനയിക്കരുതെന്ന് പറഞ്ഞ് അന്ന് തനിക്ക് ഒരുപാട് ഭീഷണിക്കത്തുകള്‍ വന്നിരുന്നു. രണ്ടാനമ്മ എന്നാല്‍ ചീത്ത പറയുകയും വെറുക്കുകയുമൊക്കെ ചെയ്യുമല്ലോ. ലാലിനെ ചീത്ത പറയുന്നത് അന്നത്തെ പ്രേക്ഷകര്‍ക്കൊന്നും ഇഷ്ടമായിരുന്നില്ല.ക്യാമറയുടെ മുന്നില്‍ നിന്നാണെങ്കിലും ലാലിന്റെ മുഖത്ത് നോക്കി ദേഷ്യപ്പെടാനൊക്കെ നമുക്കും വിഷമമാണ്. പക്ഷേ എന്ത് ചെയ്യാന്‍. കഥാപാത്രം അങ്ങനെയായി പോയില്ല. മമ്മൂട്ടിയുടെയും അമ്മയായിട്ടുണ്ട്. കാലം മാറി കഥ മാറി എന്ന സിനിമയില്‍.” വത്സല മേനോന്‍ പറഞ്ഞു.
ഉര്‍വശിയുടെ അമ്മയായിട്ടാവും ഞാന്‍ എറ്റവും കൂടുതല്‍ തവണ അഭിനയിച്ചിട്ടുളളതെന്നും നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം ദിലീപിന്റെ അമ്മയായി കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഉര്‍വ്വശിയുടെ കൂടെ വത്സലാമേനോന്‍ അഭിനയിച്ചു
Post Your Comments