ലോക്ഡൗൺ ദിനങ്ങള്‍ വിനീത് ശ്രീനിവാസന്‍ ചെന്നൈയിലെ ഫ്ലാറ്റില്‍ കുടുംബത്തോടൊപ്പം ചെലവിടുമ്പോള്‍ വീണ്ടും ചില വീട്ടു വിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുകയാണ്. കൂടാതെ മനുഷ്യര്‍ക്ക് ഉപകാരപ്രദമുള്ള ചില ഓര്‍മ്മപ്പെടുത്തലും നല്‍കുകയാണ് താരം. ഇപ്പോള്‍ ചെന്നൈയില്‍ ചൂടായതിനാല്‍ ടെറസിനു മുകളില്‍ കളിച്ചു കൊണ്ടിരുന്നപ്പോള്‍ കാല് പൊള്ളിയ മകന്‍ വിഹാന്‍ ഉറക്കെ കരഞ്ഞെന്നും കുട്ടികള്‍ തണുപ്പ് മാത്രമല്ല ചൂടും എന്താണെന്ന് അറിഞ്ഞു വളരണമെന്ന ചിന്തയാണ് അപ്പോള്‍ തന്നില്‍ ഉണ്ടായതെന്നും വിനീത് പറയുന്നു. ലോക്ഡൗൺ കാരണം അന്തരീക്ഷ മലീനകരണം കുറഞ്ഞത് കൊണ്ട് എല്ലാ ജനാലകളും തുറന്നിട്ട് നക്ഷത്രത്തെ കാണാമെന്നും വിനീത് ശ്രീനിവാസന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
“മോന് പുറത്തു പോയി കളിക്കാന്‍ പറ്റാത്തതില്‍ സങ്കടമുണ്ട്. അത് കൊണ്ട് എല്ലാ ദിവസവും വൈകുന്നേരം ടെറസില്‍ അവനൊപ്പം ഫുട്ബോള്‍ കളിക്കും. അവന്റെ മൂഡ് പോലെയാണ് കാര്യങ്ങള്‍. ചിലപ്പോള്‍ വെറുതെ കറങ്ങി നടന്നു തിരിച്ചു പോരും. ചെന്നൈയില്‍ കടുത്ത ചൂടാണിപ്പോള്‍. ഒരു ദിവസം ടെറസില്‍ പോയപ്പോള്‍ കാല് പൊള്ളിയെന്നു പറഞ്ഞു കരഞ്ഞു. തണുപ്പ് മാത്രം മനസിലാക്കിയാല്‍ പോരല്ലോ ചൂടും കൂടി അറിയേണ്ടതാണെന്ന് ഞാനും കരുതി. പ്രതിസന്ധിയിലും ലോക്ഡൗൺ നല്‍കിയ അനുഗ്രഹം അന്തരീക്ഷ മലീനികരണം കുറഞ്ഞു എന്നതാണ്. പൊടി കാരണം ഇവിടെ ബാല്‍ക്കണി തുറക്കാറെയില്ലായിരുന്നു. ഇപ്പോള്‍ ഏതു ജനലും ധൈര്യമായി തുറക്കാം. ബാല്‍ക്കണിയില്‍ നിന്ന് മാനത്തെ നക്ഷത്രങ്ങളെ കാണാം. ഇവിടെ വന്ന ശേഷം ആദ്യമാണ് അത്തരം അനുഭവങ്ങളൊക്കെ”.
Post Your Comments