ലോകം മാതൃദിനം കൊണ്ടാടുമ്പോള്‍ മലയാളികളുടെ ഇഷ്ട നായിക ഐശ്വര്യ ലക്ഷ്മിയും തന്റെ അമ്മയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. അടിപൊളിയാണ് തന്റെ അമ്മയെന്നും പക്ഷെ ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിന് അമ്മയ്ക്ക് എതിര്‍പ്പായിരുന്നുവെന്നും താരം പറയുന്നു. ‘മായനദി’ ഉള്‍പ്പടെ മലയാളത്തില്‍ മികച്ച നായിക കഥാപാത്രങ്ങള്‍ ചെയ്ത ഐശ്വര്യ തെന്നിന്ത്യന്‍ സിനിമ ലോകത്തും സജീവമാണ്.
“എന്റെ അമ്മ അല്പം കാര്‍ക്കശകാരിയാണ്. ആദ്യമൊക്കെ ഞാന്‍ പരസ്യത്തിലും സിനിമയിലുമൊക്കെ അഭിനയിക്കുന്നതിന് അമ്മയ്ക്ക് ഭയങ്കര എതിര്‍പ്പായിരുന്നു. മൂന്നാല് മാസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാന്‍ സിനിമ ഉപേക്ഷിക്കണം. പിജി കോഴ്സ് കഴിഞ്ഞു എംഡി ചെയ്യണം. ഇതുമാത്രമാണ് എപ്പോഴും അമ്മയുടെ പ്രാര്‍ത്ഥന. ഉത്തര്‍പ്രദേശില്‍ തീര്‍ത്ഥാടനത്തിന് പോയതും അത് പ്രാര്‍ത്ഥിക്കാനാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഇത്രയും ദിവസം ഞാന്‍ വീട്ടില്‍ നില്‍ക്കുന്നത്. അമ്മ വിളിക്കുമ്പോള്‍ പറയും പ്രാര്‍ത്ഥിച്ച് പ്രാര്‍ത്ഥിച്ച് വീട്ടിലെത്തിയപ്പോള്‍ അടുത്ത് ഞാനില്ലല്ലോ എന്ന്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ഒറ്റയ്ക്കാണ് അമ്മയുടെ യാത്രകളൊക്കെ. ഹിമാലയത്തില്‍ ട്രക്കിങ്ങിനൊക്കെ പോയിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യണം. ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡന്റാവണം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അടിപൊളിയാണ് അമ്മ”. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഐശ്വര്യ ലക്ഷ്മി പറയുന്നു.
Post Your Comments