Latest NewsNEWS

പ്രപഞ്ചത്തില്‍ ഏറ്റവും ശക്തവും കാരുണ്യവുമുള്ള വാക്ക് ‘ അമ്മ ‘ ; മാതൃദിനത്തില്‍ ആശംസകളുമായി കുഞ്ചാക്കോ ബോബന്‍

ഈ മാതൃദിനം മലയാളികളുടെ സ്വന്തം ചാക്കോച്ചന് എന്തുകൊണ്ടും പ്രിയങ്കരമാകുന്നത് നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് ജനിച്ചു എന്നതാണ്. ഈ ഒരു സന്തോഷത്തിലാണ് ഇത്തവണത്തെ മാതൃദിനം ചാക്കോച്ചനും ഭാര്യ പ്രിയയും ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ തന്റെ കുടുംബത്തിലെ ‘പുതിയ’ അമ്മയ്ക്ക് കൂടി ആശംസ നേര്‍ന്നാണ് താരം മാതൃദിനത്തില്‍ ആശംസകളുമായി ഫേസ്ബുക്ക് പോസ്റ്റിട്ടത്.

നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച തന്റെ മകന്‍ ഇസഹാക്കിനെ എടുത്തുനില്‍ക്കുന്ന പ്രിയയുടെ ചിത്രവും പങ്കുവച്ചാണ് താരത്തിന്റെ ആശംസ. ലോകത്തെ ഏറ്റവും ശക്തവും കാരുണ്യവുമുള്ള വാക്ക് ‘അമ്മ’ എന്നാണ് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും എന്റെ കുടുംബത്തില്‍ പുതുതായി ഉള്‍പ്പെടുത്തിയ അമ്മയ്ക്കും എല്ലാ ദിവസവും മാതൃദിനം ആക്കുന്നുവെന്നും അദ്ദേഹം കുറിച്ചു.

https://www.facebook.com/KunchackoBoban/photos/a.300267316792413/1624576067694858/?type=3

shortlink

Related Articles

Post Your Comments


Back to top button