മാതൃദിനമായ ഇന്ന് അമ്മമാര്‍ക്ക് വേണ്ടി നടി കനിഹയുടെ ഹ്രസ്വചിത്രം. താരം തന്നെയാണ് ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാതൃത്വം വിളിച്ചു പറയുന്ന ചിത്രത്തില്‍ കനിഹയും വേഷമിട്ടിട്ടുണ്ട്. അമ്മ എന്ന് അര്‍ത്ഥമാകുന്ന ‘മാ’ എന്നാണ് ചിത്രത്തിന്റെ പേര്. പേരു പോലെ തന്നെ അമ്മമാരെ കുറിച്ചു തന്നെയാണ് ചിത്രം പറയുന്നത്. നടന്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ഈ ഹ്രസ്വ ചിത്രം പുറത്തുവിട്ടത്.
കുഞ്ഞുങ്ങളെ വളര്‍ത്തുന്നതിനിടയില്‍ അമ്മമാര്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നു പോകുന്നുവെന്നും നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ഗര്‍ഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ എന്നുമാണ് കനിഹ ഈ ഹ്രസ്വ ചിത്രത്തിലൂടെ പറയുന്നു.
അതേസമയം, ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മള്‍ അറിയുന്നില്ലെന്നും നമ്മുടെ അമ്മമാര്‍ക്ക് വാര്‍ധക്യത്തില്‍ വേണ്ടത് സ്നേഹവും പരിഗണനയും മാത്രമാണെന്നും സമയം ആര്‍ക്കുവേണ്ടിയും കാത്തിരിക്കില്ല എന്ന് ഓര്‍ക്കണമെന്നും ചിത്രത്തിലൂടെ പറയുന്നു. എന്നാണ് നിങ്ങള്‍ അവസാനമായി അമ്മയെ കെട്ടിപ്പിടിച്ചത് എന്ന് ചോദിച്ച് കൊണ്ടാണ് ഈ ഹ്രസ്വചിത്രം അവസാനിക്കുന്നത്.
കനിഹയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് ഛായാഗ്രഹണം നിര്‍വഹിച്ചത് ഇമ്രാന്‍ അഹമ്മദ് ആണ്. സംഗീതം പ്രസന്ന ശിവരാമനും എഡിറ്റിങ് ഗോകുല്‍ നാഥും നിര്‍വഹിച്ചിരിക്കുന്നു.
Post Your Comments