Latest NewsNEWS

മാതൃദിനത്തില്‍ അമ്മയ്ക്ക് മറക്കാനാകാത്ത സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയ കഥ ഓര്‍ത്തെടുത്ത് കല്യാണി

മാതൃദിനത്തില്‍ അമ്മ ലിസിക്ക് മറക്കാനാകാത്ത സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കിയ കഥ ഓര്‍ത്തെടുക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍. അമേരിക്കയില്‍ പഠിക്കുന്ന കാലത്ത് മാതൃദിനത്തില്‍ സര്‍പ്രൈസോടെ അമ്മയുടെ പേരില്‍ പൂക്കള്‍ അയച്ചുകൊടുക്കാനായിരുന്നു പദ്ധതി. പിന്നീട് അമ്മയ്ക്ക് കല്യാണി പൂക്കള്‍ കൊടുത്തയച്ചിട്ടേ ഇല്ല. അതിന് കാരണം ഇതാണ്….

അമേരിക്കയില്‍ പഠിക്കുന്ന കാലത്ത് കല്യാണിയും അനിയനും കൂടി മാതൃദിനത്തില്‍ അമ്മയ്ക്ക് ഏറെ പ്രിയപ്പെട്ട മഞ്ഞ, ഓറഞ്ചു പൂക്കള്‍ അയച്ചൊരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിച്ചു. ചെന്നൈയിലെ ഒരു ലോക്കല്‍ നമ്പര്‍ വേണമെന്നതിനാല്‍ തന്റെയൊരു സുഹൃത്തിന്റെ നമ്പറാണ് നല്‍കിയതെന്നും താരം പറഞ്ഞു.

പഠിക്കുന്ന സമയമായതിനാല്‍ ഫോണ്‍ ഓഫ് ചെയ്തിരുന്നു. പിന്നീട് ഫോണ്‍ എടുത്തു നോക്കിയപ്പോള്‍ ചെന്നൈയില്‍നിന്ന് സുഹൃത്ത് അതില്‍ കുറെ തവണ വിളിച്ചതു കണ്ടു പേടിച്ചുപോയി. തിരിച്ചു വിളിച്ചപ്പോള്‍ എന്തിനാണെന്നറിയില്ല പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു ഓടിച്ചുവെന്ന് സൂഹൃത്ത് പറഞ്ഞു. കല്യാണി ഉടനെ തന്നെ അമ്മയെ വിളിച്ചു. അപ്പോഴാണ് അമ്മ അറിയുന്നതു മദേഴ്‌സ് ഡെ ആണെന്നും പൂക്കള്‍ തങ്ങള്‍ അയച്ചതാണെന്നും. പൂക്കള്‍ അയച്ച ആളുടെ പേരു ചോദിച്ചപ്പോള്‍ എന്റെ സുഹൃത്തിന്റെ പേരാണു പറഞ്ഞത്. അത് അമ്മയ്ക്കു അറിയുന്ന പേരുമായിരുന്നില്ലെന്നും കല്യാണി പറയുന്നു.

അന്നു ചെന്നൈയില്‍ ബോംബ് ഭീഷണി ഉണ്ടായിരുന്ന സമയമായതിനാല്‍ ആര് അയച്ചതാണെന്നു കൃത്യമായി പറയാതെ പൂക്കള്‍ കിട്ടിയപ്പോള്‍ അമ്മ കരുതി ആരോ ബോംബ് കൊടുത്തു വിട്ടതായിരിക്കുമെന്ന് കരുതി എന്നും കല്യാണി പറയുന്നു. അതിനു ശേഷം തങ്ങള്‍ അമ്മയ്ക്ക് പൂക്കള്‍ കൊടുത്തയച്ചിട്ടേയില്ലെന്നും അങ്ങനെ മദേഴ് ഡെ അമ്മ മറക്കാത്തതാക്കി തന്നുയെന്നും താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button