‘അയ്യപ്പനും കോശിയും’ എന്ന കഥാപാത്രം ഗൗരി നന്ദ എന്ന നടിയ്ക്ക് വലിയ മൈലേജ് നല്‍കിയെങ്കിലും താന്‍ ആ കഥാപാത്രം ചെയ്യാനെടുത്ത കഷ്ടപാടുകളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് ഗൗരി നന്ദ
” ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ എന്റെ പെണ്ണമ്മ എന്ന കഥാപാത്രത്തിന് വണ്ണം ആവശ്യമില്ലായിരുന്നു അത് കൊണ്ട് തന്നെ കഥാപാത്രത്തിന് വേണ്ടി മേലിയുക എന്നതായിരുന്നു എന്റെ മുന്നിലെ പ്രധാന വെല്ലുവിളി. ഞാന്‍ എടുത്ത് വലിയ റിസ്ക് ആണ്. അത് കൊണ്ട് തന്നെ എന്റെ ഡയറ്റ് ഞാന്‍ മറ്റൊരാള്‍ക്ക് പറഞ്ഞു കൊടുക്കില്ല. വണ്ണം കുറയുമ്പോള്‍ ഭംഗി പോകുമല്ലോ എന്നൊന്നും ചിന്തിക്കേണ്ട കാര്യമില്ലായിരുന്നു. കാരണം ആ കഥാപാത്രത്തിന് സൗന്ദര്യം ഒട്ടും ആവശ്യമില്ല. ഉറക്കത്തിനിടയില്‍ അറിയാതെ ഉണര്‍ന്നു പോയാല്‍ പലപ്പോഴും വിശന്ന് പൊരിയുമായിരുന്നു. അപ്പോള്‍ കുറച്ച് വെള്ളം കുടിച്ച് വീണ്ടും കിടക്കും. വൈകുന്നേരം കഴിക്കുന്ന ഒരു കുക്കുമ്പറിലാണ് രാവിലെ വരെ നിക്കേണ്ടത്. അതിനിടയില്‍ മൈ ഗ്രെയ്നും തുടങ്ങി. വീണ്ടും ഡോക്ടറിനെ കണ്ടു. നിത്യവും കുറച്ച് മാംസാഹാരം കഴിക്കാനാണ് നിര്‍ദ്ദേശിച്ചത്. മസാലയൊന്നും ചേര്‍ക്കാതെ വെറുതെ പുഴുങ്ങിയ മാംസാഹാരം അല്പം കഴിക്കും. ഇപ്പോള്‍ അതൊന്നും ഓര്‍ക്കാന്‍ വയ്യങ്കിലും ആ അനുഭവങ്ങളാണ് ഇന്നത്തെ സന്തോഷം ഇരട്ടിപ്പിക്കുന്നത്”. ഗൗരി നന്ദ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ വ്യക്തമാക്കുന്നു.
Post Your Comments