ആശുപത്രിയില്‍ പോകാന്‍ തയ്യാറായി വണ്ടിയിലിരിക്കെ മരണം ; ജിബിത് ജോര്‍ജിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ബിലഹരി

നെഞ്ചുവേദന വന്നപ്പോള്‍ ഗ്യാസ് ആയിരിക്കുമെന്നു കരുതി അതിന്റെ ഗുളികകള്‍ കഴിച്ചു. എന്നിട്ടും വേദനയും അസ്വസ്ഥകളും മാറാതിരുന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായി

കോഴിപ്പോര് എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ ജിബിത് ജോര്‍ജ്ജിന്റെ മരണവാര്‍ത്ത സുഹൃത്തുക്കളെ നിരാശയില്‍ ആഴ്ത്തിയിരിക്കുകയാണ്. ഇപ്പോഴിതാ ദീര്‍ഘനാളത്തെ സൗഹൃദം ബിജിത്തുമായ് ഉള്ള സംവിധായകന്‍ ബിലഹരി അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നു.

ഒന്നാം ക്ലാസ് മുതല്‍ ഒരുമിച്ച് പഠിച്ചവരാണ് ഇരുവരും. ലോകം അവസാനിച്ചാലും അപ്പുറത്ത് അവനുണ്ടാകും എന്നാണ് അവനെപ്പറ്റി താന്‍ ചിന്തിക്കാറുളളതെന്നു ബിലഹരി പറയുന്നു.

”നെഞ്ചുവേദന വന്നപ്പോള്‍ ഗ്യാസ് ആയിരിക്കുമെന്നു കരുതി അതിന്റെ ഗുളികകള്‍ കഴിച്ചു. എന്നിട്ടും വേദനയും അസ്വസ്ഥകളും മാറാതിരുന്നപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ തയ്യാറായി വണ്ടിയിലിരിക്കെ ആണ് മരണം സംഭവിച്ചത്. ജിബിതിനു താഴെ ഒരു അനിയത്തിയാണ് ഉള്ളത്. അവള്‍ വിവാഹിതയാണ്.

ഞാന്‍ സംവിധാനം ചെയ്യുന്ന ഒരു വെബ് സീരീസില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു ജിബിത്. അഭിനയിക്കുക മാത്രമല്ല, എനിക്കു വേണ്ട കുറേ സഹായങ്ങള്‍ ചെയ്തു തന്നിരുന്നു. ആ റോള്‍ പൂര്‍ത്തിയാക്കും മുമ്പെ അവന്‍ പോയല്ലോ. ലോകം അവസാനിച്ചാലും അപ്പുറത്ത് അവനുണ്ടാകും എന്നാണ് അവനെപ്പറ്റി ഞാന്‍ ചിന്തിക്കാറുളളത്..ഷോക്ക് വിട്ട് മാറുന്നില്ല, ചിരിക്കാതെ അവനെ കണ്ടിട്ടില്ല. എപ്പോഴും ഹെവി ചാര്‍ജ് ഉള്ള വ്യക്തിയാണ്.” ബിലഹരി പങ്കുവച്ചു

Share
Leave a Comment