GeneralLatest NewsTV Shows

ഞാന്‍ നിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത്!! നടി ദര്‍ശനയുടെ വാക്കുകള്‍

നിങ്ങള്‍ വളരെയധികം സ്‌നേഹിക്കുന്നവനും കരുതലുള്ള മനുഷ്യനുമാണ്. എല്ലായിപ്പോഴും നിങ്ങള്‍ എനിക്ക് വേണ്ടി തന്നെയുണ്ട്.

കറുത്ത മുത്തിലെ വില്ലത്തിയായി എത്തി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ താരമാണ് ദര്‍ശന ദാസ്. സീ കേരളത്തിലെ ‘സുമംഗലി ഭവ’ എന്ന സീരിയലിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ അനൂപ് കൃഷ്ണനെയാണ് ദര്‍ശന വിവാഹം കഴിച്ചത്. ഈ പരമ്പരയില്‍ മികച്ച വേഷം താരം ചെയ്തിരുന്നു. എന്നാല്‍ ഈ രഹസ്യ വിവാഹ വാര്‍ത്ത പുറത്തു വന്‍ നത്തിന് പിന്നാലെ താരം സീരിയല്‍ അഭിനയത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്.

ഭര്‍ത്താവിന്റെ പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആശംസ അറിയിച്ചിരിക്കുകയാണ് ദര്‍ശന.

‘നിന്നെ കണ്ട നിമിഷം മുതല്‍ എനിക്ക് അറിയാമായിരുന്നു. ഞാന്‍ നിന്റെ ഒപ്പം ജീവിക്കാനാണ് ആഗ്രഹിച്ചിരുന്നത് എന്ന്. നീ എന്റെ ജീവിതത്തില്‍ ഉള്ളതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. നിങ്ങള്‍ വളരെയധികം സ്‌നേഹിക്കുന്നവനും കരുതലുള്ള മനുഷ്യനുമാണ്. എല്ലായിപ്പോഴും നിങ്ങള്‍ എനിക്ക് വേണ്ടി തന്നെയുണ്ട്. നിങ്ങളില്ലാതെ ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. നിങ്ങളാണ് എന്റെ ജീവിതത്തിലെ പ്രണയവും എന്റെ നല്ല സുഹൃത്തും. പിറന്നാള്‍ ആശംസകള്‍ എന്റെ കെട്ടിയോനേ…” ദര്‍ശന കുറിക്കുന്നു

shortlink

Post Your Comments


Back to top button