GeneralLatest NewsMollywood

നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാന്‍ വന്നു നില്‍ക്കുന്നത്, എന്റെ കല്യാണം നടത്താന്‍ നിങ്ങള്‍ ബുദ്ധിമുട്ടേണ്ട!!! കിടിലം മറുപടിയുമായി അനുശ്രീ

നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്ബരുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച്‌ മറുപടി പറഞ്ഞേനെ

നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാന്‍ വന്നു നില്‍ക്കുന്നത്, എന്റെ കല്യാണം നടത്താന്‍ നിങ്ങള്‍ ബുദ്ധിമുട്ടേണ്ട!!! കിടിലം മറുപടിയുമായി അനുശ്രീ

സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയാണ് അനുശ്രീ. ക്വാറന്റൈന്‍ കാലത്ത് വീട്ടു വിശേഷങ്ങളുമായി താരം എത്തിയിരുന്നു. കഴിഞ്ഞ ദിവസംതലമുടിയില്‍ തന്റെ ചേട്ടന്‍ സ്പാ ചെയ്തു തരുന്ന ഒരു ചിത്രം അനുശ്രീ പോസ്റ്റ് ചെയ്തിരുന്നു. മികച്ച പ്രതികരണമാണ് ഈ പോസ്റ്റിനു ലഭിച്ചത്. എന്നാല്‍ ചിലര്‍ വിമര്‍ശനവും പരിഹാസവുമായി രംഗത്തെത്തി. ഇത്തരക്കാര്‍ക്ക് കിടിലം മറുപടി നല്‍കിയിരിക്കുകയാണ് അനുശ്രീ.

സോഷ്യല്‍ മീഡിയയില്‍ ലൈവില്‍ വന്ന്, നെഗറ്റീവ് കമന്റ് ചെയ്ത ഓരോരുത്തരുടേയും പേര് എടുത്ത് പറഞ്ഞാണ് അനുശ്രീ മറുപടി നല്‍കുന്നത്. ആങ്ങളയ്ക്ക് അനുശ്രീയക്കൊണ്ട് കാര്യമുണ്ട് എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാല്‍ താന്‍ ജീവിക്കുന്ന കുടുംബത്തില്‍ അച്ഛനും അമ്മയും ചേട്ടനും അനിയത്തിയുമൊക്കെ പരസ്പരം സ്നേഹിച്ചു സഹകരിച്ചും തന്നെയാണ് കഴിയുന്നതെന്നും പരസ്പരം ഒരുപാട് കാര്യങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു.

അനുശ്രീയെ കല്യാണം കഴിപ്പിച്ച്‌ വിടണം എന്നായിരുന്നു മറ്റ് ചിലര്‍ പോസ്റ്റില്‍ കമന്റ് ചെയ്തത്. എന്നാല്‍ ഇവര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് താരം നല്‍കിയത്. “നിങ്ങളുടെ ആരുടേയും വീട്ടിലല്ല ഞാന്‍ വന്നു നില്‍ക്കുന്നത്. എനിക്ക് കല്യാണം കഴിക്കണം എന്ന് തോന്നിയാല്‍ എന്റെ അച്ഛനും അമ്മയും ചേട്ടനുമൊക്കെ ചേര്‍ന്ന് അത് നടത്തും. അതിന് നിങ്ങളാരും ബുദ്ധമുട്ടേണ്ട. കല്യാണം കഴിച്ചാല്‍ തന്നെ ഡിവോഴ്സ് എന്നാണെന്നല്ലെ നിങ്ങള്‍ ഞങ്ങളോട് ചോദിക്കാറ്,” എന്ന് അനുശ്രീ പറഞ്ഞു.

താന്‍ ഓവര്‍ ആക്ടിങ് ആണ് സിനിമയിലും ജീവിതത്തിലും എന്ന് പറഞ്ഞയാളോട് അതുകൊണ്ടായിരിക്കും താന്‍ എട്ട് വര്‍ഷം അഭിനയ രംഗത്ത് പിടിച്ച്‌ നിന്നത് എന്നും ജീവിതത്തില്‍ ഓവര്‍ ആക്ടിങ് ആണെന്ന് പറയാന്‍ നിങ്ങള്‍ക്കെന്നെ നേരില്‍ കണ്ട് പരിചയമൊന്നും ഇല്ലല്ലോ എന്നും അവര്‍ പറയുന്നു. കൂടാതെ നെഗറ്റീവ് കമന്റ് നല്‍കിയവരുടെ ഫോണ്‍ നമ്ബരുകള്‍ ഉണ്ടായിരുന്നെങ്കില്‍ നേരില്‍ വിളിച്ച്‌ മറുപടി പറഞ്ഞേനെയെന്നും അതിന് സാഹചര്യമില്ലാത്തതുകൊണ്ടാണ് ലൈവില്‍ വന്നതെന്നും അനുശ്രീ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button