ട്രോളര്‍മാര്‍ വ്യക്തികളെ നോവിക്കുന്നു: ട്രോള്‍ സമൂഹത്തെ വിമര്‍ശിച്ച് അതിദി രവി

അവരതിനെ എങ്ങനെ നേരിടുമെന്ന് ചിന്തിക്കാറുണ്ട്

സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വലിയ രീതിയില്‍ എതിരേല്‍ക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കുകയാണ് പ്രമുഖ നടി അതിദി രവി. ട്രോളര്‍മാര്‍ വലിയ മിടുക്കുള്ളവരാണെന്ന് സിനിമയിലെ താരങ്ങള്‍ പോലും വാ തോരാതെ പറയുമ്പോള്‍ അതിന് പിന്നിലെ ദോഷകരമായ പരിഹാസത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അതിദി രവി. ട്രോളര്‍മാരുടെ കഴിവ് പ്രശംസനീയമാണെന്ന് സെലിബ്രിറ്റികള്‍ ആവേശത്തോടെ പറയുമ്പോള്‍ പലര്‍ക്കും ചിന്തിപ്പിക്കുന്ന മറുപടി നല്‍കുകയാണ് അതിദി രവി. ഇതൊക്കെ ക്രിയേറ്റിവിറ്റിയാണ് തമാശയാണ് എന്നൊക്കെ പറയുമ്പോഴും വ്യക്തികള്‍ ഇതില്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും അത് ദൗര്‍ഭാഗ്യകരമാണെന്നും അതിദി പറയുന്നു.

“എനിക്കങ്ങനെ വലിയ രീതിയില്‍ ട്രോളുകള്‍ നേരിടേണ്ടി വന്നിട്ടില്ല. എങ്കിലും പറയട്ടെ ട്രോളര്‍മാരെ പേടിയുണ്ട്. ക്രിയേറ്റിവിറ്റിയാണ് തമാശയാണ് എന്നൊക്കെ ഞാന്‍ സമ്മതിക്കുന്നു, പക്ഷെ ചിലപ്പോഴെങ്കിലും ചില വ്യക്തികള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നുണ്ട്. ഒരാളെ മാത്രം ഉന്നംവച്ച് കളിയാക്കുന്നത് കാണുമ്പോള്‍ വിഷമം. അവരതിനെ എങ്ങനെ നേരിടുമെന്ന് ചിന്തിക്കാറുണ്ട്. എല്ലാവരും മനുഷ്യരല്ലേ വിഷമം ഉണ്ടാകുമല്ലോ. പക്ഷെ മറ്റൊരു കാര്യം തോന്നിയിട്ടുള്ളത്‌ ഇത്തരം ട്രോളുകള്‍ക്കൊന്നും വലിയ ആയുസ്സില്ല എന്നതാണ്”. അതിദി രവി ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

Share
Leave a Comment