BollywoodGeneralLatest News

അടുത്ത ജന്മത്തിൽ തന്നെ വിവാഹം കഴിക്കുമോ? നടിയോട് ആരാധകന്‍; കിടിലം മറുപടിയുമായി താരം

എട്ടാമതൊരു ജന്മമുണ്ടെങ്കിൽ തങ്ങളെ വിവാഹം ചെയ്യുമോ എന്നാണു അവരുടെ ചോദ്യം.

താരാരാധനയുടെ പേരില്‍ നടിമാരോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ആരാധകര്‍ നിരവധിയാണ്. ഇപ്പോഴിതാ ഇൻസ്റ്റ​ഗ്രാമിലൂടെ വിവാഹാഭ്യർഥന നടത്തിയ ആരാധകന് രസകരമായ മറുപടി നൽകിയിരിക്കുകയാണ് നടി രവീണ ഠണ്ടൻ.

അടുത്ത ജന്മത്തിൽ തന്നെ വിവാഹം കഴിക്കുമോ എന്നതായിരുന്നു ആരാധകന്റെ ചോദ്യം. താൻ ഇനി വരാനുള്ള ഏഴ് ജന്മങ്ങളിലും ബുക്ക്ഡ് ആണെന്നും ക്ഷമിക്കണമെന്നും രവീണ പറഞ്ഞു.

രവീണയുടെ മറുപടി വന്നതോടെ കൂടുതൽ ആളുകൾ വിവാഹഭ്യർഥനയുമായി രം​ഗത്തെത്തി. എട്ടാമതൊരു ജന്മമുണ്ടെങ്കിൽ തങ്ങളെ വിവാഹം ചെയ്യുമോ എന്നാണു അവരുടെ ചോദ്യം.

വ്യവസായിയായ അനിൽ തഹാനിയാണ് രവീണയുടെ ഭർത്താവ്.

shortlink

Related Articles

Post Your Comments


Back to top button