
പ്രേമം എന്ന ചിത്രത്തിലെ മലര് മിസായി മലയാളികളുടെ മനം കവര്‍ന്ന നായികയാണ് സായി പല്ലവി. ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കുന്ന താരത്തിനു ആശംസകളുമായി റാണാ ദഗുബതി. ഇരുവരും ഒന്നിച്ചെത്തുന്ന ‘വിരാടപര്‍വ്വം 1992’ എന്ന ചിത്രത്തിലെ സായ് പല്ലവിയുടെ ലുക്ക് പുറത്തു വിട്ടാണ് റാണ ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
രക്തസാക്ഷി മണ്ഡപത്തിന് താഴെ സായ് ഇരിക്കുന്ന പോസ്റ്ററിനു താഴെയായി “എന്റെ സഹതാരവും സഖാവുമായ സായ് പല്ലവിക്ക് ജന്മദിനാശംസകള്.” എന്നാണ് റാണാ കുറിച്ചിരിക്കുന്നത്. വേണു ഉഡുഗുല സംവിധാനം ചെയ്യുന്ന ചിത്രം നക്സലൈറ്റുകളുടെ കഥയാണ് അവതരിപ്പിക്കുക. ‘വിപ്ലവം പ്രണയത്തിന്റെ ഒരു പ്രകടനമാണ്’ എന്ന ടാഗ് ലൈനാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
Post Your Comments