GeneralLatest NewsMollywood

നല്ല ഭര്‍ത്താവും ഭാര്യയൊന്നുമല്ല, അതുകൊണ്ട് അതിന്റെ പ്രശ്‍നങ്ങള്‍ ഒക്കെയുണ്ടാകും; കുടുംബ ജീവിതത്തെക്കുറിച്ച് കൃഷ്ണകുമാര്‍

അച്ഛനും അമ്മയും എന്ന നിലയില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മൂത്ത മകള്‍ ആഹാനയോടാണെന്നും അവളിലാണ് തങ്ങള്‍ പാരന്റിങ്ങില്‍ പരീക്ഷണം നടത്തിയത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റെത്. നടി അഹാന കൃഷ്ണകുമാര്‍ അടക്കം നാല് പെണ്‍മക്കളാണ് കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഈ താരകുടുംബത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം മാത്രമുള്ള കുടുംബമല്ല തങ്ങളുടേത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.

‘പ്രണയിച്ച്‌ വിവാഹം കഴിച്ചവരാണ് ഞങ്ങള്‍. അതിന്റെ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പറയാറുണ്ട് പോസറ്റീവ് ആകണം എന്ന്. പക്ഷേ അങ്ങനെയല്ല. പോസറ്റീവും നെഗറ്റീവും ചേര്‍ന്നതാണ് ജീവിതം. നെഗറ്റീവിലും കുറച്ച്‌ പോസറ്റീവ് ഉണ്ടാകുമല്ലോ.’- കൃഷ്ണകുമാര്‍ പറഞ്ഞു. അച്ഛനും അമ്മയും എന്ന നിലയില്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് മൂത്ത മകള്‍ ആഹാനയോടാണെന്നും അവളിലാണ് തങ്ങള്‍ പാരന്റിങ്ങില്‍ പരീക്ഷണം നടത്തിയതെന്നും കൃഷ്ണകുമാര്‍ പങ്കുവച്ചു

”മൂത്ത മകളിലാണ് പാരന്റിംഗില്‍ ഞങ്ങളുടെ പരീക്ഷണം നടത്തിയത്. അതുവരെ പാരന്റിംഗ് എന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മൂത്ത മകളിലൂടെയാണ് ഞങ്ങള്‍ അതൊക്കെ പഠിച്ചത്. അതുകൊണ്ട് അവളോടാണ് ഞങ്ങള്‍ക്ക് കടപ്പാട് ഉള്ളത്. അടുത്ത കുട്ടിയില്‍ നിന്ന് പിന്നീടുള്ള കാര്യങ്ങള്‍ പഠിച്ചു. സിനിമയില്‍ കാണുന്നതുപോലെ എപ്പോഴും സന്തോഷം ഉള്ള കുടുംബം ഒന്നും അല്ല. കാരണം ഞാനും സിന്ധുവും വലിയ അഭിപ്രായ വ്യത്യാസമുള്ളയാള്‍ക്കാരാണ്. നല്ല ഭര്‍ത്താവും ഭാര്യയൊന്നുമല്ല. അതുകൊണ്ട് അതിന്റെ പ്രശ്‍നങ്ങള്‍ ഒക്കെയുണ്ടാകും. പക്ഷേ അതൊക്കെ ചേര്‍ന്നതാണ് കുടുംബം. ഞാന്‍ കുട്ടികളോട് എപ്പോഴും പറയും, നമ്മള്‍ നമ്മളായി തന്നെ ഇരിക്കുക. മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന് വിചാരിച്ച്‌ കാര്യം പറയാതിരിക്കരുത്. നമ്മള്‍ ഒരു കാര്യം പറയുമ്ബോള്‍ ആദ്യം ചിലപ്പോള്‍ അത് അംഗീകരിക്കാന്‍ പറ്റിയെന്നുവരില്ല. പക്ഷേ ഇതാണ് അഹാന, ഇതാണ് കൃഷ്‍ണകുമാര്‍ എന്ന് മനസിലാക്കണം. മുമ്ബ് പറയും തെറ്റുകളില്‍ നിന്ന് പഠിക്കണം എന്ന്. ഇപ്പോള്‍ മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് കൂടി പഠിക്കണമെന്ന് ആണ് ഞാന്‍ പറയുക. കാരണം അവര്‍ക്ക് പറ്റിയ തെറ്റ് നമുക്ക് പറ്റാന്‍ പാടില്ലല്ലോ. – കൃഷ്ണകുമാര്‍ പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button