
കോഴിപ്പോര് സിനിമയുടെ സംവിധായകനായ ജിബിറ്റ് ജോര്‍ജ്ജ് കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. അങ്കമാലി കിടങ്ങൂര്‍ കളത്തിപ്പറമ്ബില്‍ ജോര്‍ജിന്റെ മകനാണ് ജിബിറ്റ് ജോര്‍ജ്ജ്.
ഇന്ന് രാവിലെ മുതല്‍ നെഞ്ചുവേദന അനുഭവപ്പെടാന്‍ തുടങ്ങിയിരുന്നുവെങ്കിലും ജിബിറ്റ് അത് കാര്യമായി എടുത്തിരുന്നില്ല. എന്നാല്‍ വൈകുന്നേരത്തോടെ രോഗം കലശലാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
വീണ നന്ദകുമാര്‍ നായികയായി എത്തിയ ചിത്രമാണ് ‘കോഴിപ്പോര്’.
Post Your Comments