അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഗൗരി നന്ദ ആ സിനിമയുമായി ബന്ധപ്പെട്ട ഒരു അപൂര്‍വ നിമിഷത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.
ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലും ഷൂട്ടിംഗ് സ്ഥലവും തമ്മില്‍ 45 മിനിറ്റ് യാത്ര വേണം. കാടിനുള്ളില്‍ കൂടിയാണ് യാത്ര. എന്നും ഷൂട്ട് കഴിഞ്ഞു ഏറ്റവും അവസാനം ഇറങ്ങുന്നത് ഞാനും. സ്ഥിരമായി ആനയിറങ്ങുന്ന സ്ഥലമെത്തി കഴിഞ്ഞാല്‍ ആകെ പരിഭ്രന്തിയാണ്. പക്ഷെ എന്റെ വണ്ടിയൊഴികെ ബാക്കി എല്ലാവരുടെ വാഹനങ്ങള്‍ക്ക് മുന്നിലും ആന വന്നിട്ടുണ്ട്. ഒടുവില്‍ ചിത്രീകരണം തീരും മുന്‍പേ ചുമ്മാ നുണക്കഥ ഇറക്കി. ഞങ്ങള്‍ പോകുമ്പോള്‍ ഒരു കൊമ്പന്‍ ചിന്നം വിളിച്ചു കൊണ്ട് പിറകെ വന്നുവെന്ന്. ചിത്രീകരണത്തിനിടയില്‍ ട്രൈബല്‍ കമ്മ്യൂണിറ്റിയിലുള്ളവരുമായി കുറേ കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നത് കൊണ്ട് ഞാനും അവര്‍ ഇരിക്കുന്ന പോലെ വെറും നിലത്ത് കുത്തിയിരിക്കുമായിരുന്നു. അപ്പോള്‍ ചെചിമാരൊക്കെ കുട്ടികളൊക്കെയായി അടുത്ത് വന്നിരുന്ന് സംസാരിക്കും. കാടിന്‍റെ മക്കള്‍ എന്ന് പറഞ്ഞാല്‍ കാപട്യമില്ലാത്ത സ്നേഹത്തിന്റെ ഉറവിടമാണ്. ഒരിക്കല്‍ ചിത്രീകരണത്തിനടയില്‍ കാലിന് പരിക്ക് പറ്റി. നേരെ കൊണ്ട് പോയത് അട്ടപ്പാടിയിലെ സര്‍ക്കാര്‍ ട്രൈബല്‍ ആശുപത്രിയിലേക്കായിരുന്നു. അവിടെ ട്രൈബല്‍ വിഭാഗത്തിലുള്ളവര്‍ക്ക് കൊടുക്കും പോലെ ഫ്രീ ട്രീറ്റ്മെന്‍റ് ആണ് നല്‍കിയത്. ഡോക്ടര്‍മാര്‍ കരുതിയത് ഞാനും അവരുടെ കൂട്ടത്തിലുള്ളതാണെന്നാണ്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി നന്ദ പറയുന്നു.
Post Your Comments