ബോളിവുഡിന്റെ മാത്രമല്ല, ഇന്ത്യന്‍ സിനിമ പ്രേക്ഷകരുടെ തന്നെ ഇഷ്ട താരജോഡികളാണ് കജോളും അജയ് ദേവ്ഗണ്. കജോളിനൊപ്പമുള്ള ഒരു പഴയകാല ചിത്രം കഴിഞ്ഞദിവസം അജയ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് കണ്ടതും എല്ലാവര്ക്കും ചിരിയാണ് വന്നത്. അത് ഫോട്ടോ കണ്ടിട്ടായിരുന്നില്ല, അതിന് അദ്ദേഹം നല്കിയ അടിക്കുറിപ്പ് കണ്ടാണ് എല്ലാവരും ചിരിച്ചത്.
രാജ്യം മൊത്തത്തില്‍ ലോക്ക്ഡൗണ്‍ ആയിട്ട് രണ്ടുമാസത്തോടടുക്കാറായി. എന്നാല്‍ തന്റെ ലോക്ക്ഡൗണ്‍ ആരംഭിച്ചിട്ട് 22 വര്‍ഷമായതു പോലെ തോന്നുന്നു, എന്നായിരുന്നു അജയ് ഫോട്ടോക്ക് നല്കിയ അടിക്കുറിപ്പ്. ഇത്തരത്തിലൊരു അടിക്കുറിപ്പ് നല്‍കുക മാത്രമല്ല അദ്ദേഹം ചെയ്തത്, ചിത്രത്തില്‍ കജോളിനെ ടാഗ് ചെയ്തിട്ടുമുണ്ട് അജയ്.
https://www.instagram.com/p/B_7aUn2JvHJ/?utm_source=ig_embed
ഹല്‍ചുല്‍ എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് ഗുണ്ടാരാജ്, ഇഷ്ക്, ദില്‍ ക്യാ കരേ, രാജു ചാച്ച, പ്യാര് തോ ഹോനാ ഹായ് ത, തന്‍ഹാജി: ദി അണ്‍സംഗ് വാരിയര്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തു. പിന്നീട് 1999 ല്‍ വിവാഹിതരായി. നൈസ, യുഗ് എന്നീ രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്.
Post Your Comments