മലയാള സിനിമ ചരിത്രത്തില്‍ തന്നെ വേറിട്ട അനുഭവം സമ്മാനിച്ച സൂപ്പര്‍ഹിറ്റ് സിനിമയായിരുന്നു ദേവദൂതന്‍. സിബി മലയിലിന്റെ സംവിധാന മികവിലും മോഹന്‍ലാല്‍ എന്ന നടന്റെ അഭിനയ മികവു കൊണ്ടും കഥയുടെ വേറിട്ട സവിശേഷതയും മികവു കൊണ്ടും മലയാള സിനിമ അതുവരെ കണ്ടിട്ടില്ലാത്ത അനുഭൂതി തന്ന സിനിമയായിരുന്നു ദേവദൂതന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രത്തെ കുറിച്ച് സംവിധായകന്‍ തന്നെ ഒരു കീര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ദേവദൂതനില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതിനോട് തനിക്ക് താല്‍പര്യമില്ലായിരുന്നുവെന്നാണ് സിബി മലയില്‍ പറയുന്നത്.
മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പകരം ഒരു ഏഴുവയസുള്ള കുട്ടിയായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെന്നും അവന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന ഘട്ടത്തിലെത്തിയപ്പോള്‍ ലാല്‍ ഈ കഥ കേള്‍ക്കുകയും ഇത് താന്‍ ചെയ്യാമെന്ന് ഇങ്ങോട്ട് പറയുകയുമായിരുന്നു എന്ന് സിബി മലയില്‍ പറയുന്നു. തനിക്ക് അതിനോട് ഒട്ടും താല്‍പര്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ചിത്രത്തിന്റെ കഥാ പശ്ചാത്തലത്തില്‍ ലാലിനെ കൊണ്ടുവരിക ബുദ്ധിമുട്ടായിരുന്നുവെന്നും പിന്നീട് നിര്‍മാതാക്കളും മോഹന്‍ലാലിനെ ഉപയോഗിച്ചു കൂടെ എന്ന നിര്‍ദേശം മുന്നോട്ട് വച്ചതോടെ ആ കഥ മാറ്റാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്നും അങ്ങനെയാണ് മോഹന്‍ലാല്‍ ഈ സിനിമയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
2000 ത്തില്‍ റിലീസായ ദേവദൂതന്‍ സൂപ്പര്‍ഹിറ്റായിരുന്നു. രഘുനാഥ് പാലേരിയാണ് സിനിമയ്ക്ക് കഥയെഴുതിയിരിക്കുന്നത്. മോഹന്‍ലാലിനെ കൂടാതെ ജയപ്രദ, മുരളി, ജനാര്‍ധനന്‍, ജഗതി, തുടങ്ങി വന്‍ താരനിരതന്നെ സിനിമയ്ക്കുണ്ടായിരുന്നു.
Post Your Comments