
കൊറോണയെ തുടര്‍ന്ന് നടപ്പിലാക്കിയ ലോക്ക്ഡൗണില്‍ കുടുംബത്തോടൊപ്പം ആഘോഷിക്കുകയാണ് താരങ്ങള്‍. സംവിധായകനും നടനുമായ ബേസില്‍ ജോസഫ് ഭാര്യയുടെ ഓണ്‍ലൈന്‍ പഠനത്തെ ട്രോളുകയാണ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനൊപ്പം നല്കിയ രസകരമായ അടിക്കുറിപ്പിലാണ് താരം ഭാര്യയുടെ പഠന വിവരം പങ്കുവെച്ചിരിക്കുന്നത്.
ഹെഡ്സെറ്റ് വെച്ച് വളരെ സീരിയസായി ഇരിക്കുന്ന എലിസബത്താണ് ചിത്രത്തില്‍. എന്തിനോ വേണ്ടി തിളക്കുന്ന സാമ്ബാര്‍ എന്നെഴുതിയ ടീ ഷര്‍ട്ട് ധരിച്ചാണ് എലിസബത്ത് ഇരിക്കുന്നത്. “എലി അവളുടെ എംബിഎ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നു, അവളുടെ ടീഷര്‍ട്ട് പറയുന്നു സത്യമെന്താണെന്ന്,” എന്നാണ് താരം കുറിച്ചത്. ഭാര്യയെ ട്രോളിക്കൊണ്ടുള്ള പോസ്റ്റ് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
Post Your Comments