CinemaGeneralLatest NewsMollywoodNEWS

കഴിഞ്ഞ വര്‍ഷം ഞാന്‍ എവിടെയായിരുന്നു: മറുപടി പറഞ്ഞു അദിതി രവി

ഇതൊരു മത്സരമായി ഞാന്‍ കാണുന്നില്ല അത് കൊണ്ട് വലിയ ടെന്‍ഷനുമില്ല

മലയാള സിനിമയില്‍ ഹിറ്റ് നായികയെന്ന നിലയില്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടി അതിദി രവി തന്റെ സിനിമയിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും തന്റെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.

“സിനിമയിലേക്കുള്ള വഴി ഒരിക്കലും എളുപ്പമുള്ളതായി തോന്നിയിട്ടില്ല. എത്തിപ്പെടുന്നതിനും ഇവിടെ തുടരന്നതിനും വളരയെധികം പ്രയത്നം ആവശ്യമാണ്. ഒരു കഥാപാത്രത്തെ എടുത്താല്‍ അത് അവതരിപ്പിക്കാന്‍ കഴിവുള്ള ഒരുപാട് പേര്‍ ഇന്ന് ഇവിടെയുണ്ട്. എന്നിട്ടും ആ അവസരം ഒരു പ്രത്യേക വ്യക്തിയിലേക്ക് എത്തുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ ഭാഗ്യവും പ്രയത്നവുമൊക്കെയുണ്ടാകും. എനിക്കുള്ളതാണെങ്കില്‍ അത് എന്നിലേക്ക് തന്നെ എത്തുമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഇതൊരു മത്സരമായി ഞാന്‍ കാണുന്നില്ല. അത് കൊണ്ട് വലിയ ടെന്‍ഷനുമില്ല. ഞാന്‍ ആരോടെങ്കിലും മത്സരിക്കുന്നുണ്ടെങ്കില്‍ അത് എന്നോട് മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഞാന്‍ എവിടെയായിരുന്നു. ഇന്ന് ഞാന്‍ എവിടെയാണ് എന്നതിലാണ് കാര്യം”.അതിദി രവി പറയുന്നു.

“സോഷ്യല്‍ മീഡിയയില്‍ നിന്ന് ദുരനുഭവങ്ങളൊന്നും ഇത് വരെ ഉണ്ടായിട്ടില്ല. ഇന്‍സ്റ്റഗ്രമാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഫേസ്ബുക്കില്‍ വല്ലപ്പോഴും ഫോട്ടോ അപ് ലോഡ് ചെയ്യാറുണ്ടെങ്കിലും കമന്റുകളൊന്നും ശ്രദ്ധിക്കാറില്ല.വളരെ കുറച്ചു ഫോളോവേഴ്സ് മാത്രമേ എനിക്കുള്ളൂ. സന്തോഷമുള്ള കാര്യമെന്തെന്ന്വച്ചാല്‍ അവരെല്ലാവരും എന്നെ നന്നായി പിന്തുണയ്ക്കുന്നുവെന്നതാണ്”‌. ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അതിദി രവി പറയുന്നു.

shortlink

Post Your Comments


Back to top button