മലയാളത്തിലെ പ്രിയ താരങ്ങളായ ഉണ്ണി മുകുന്ദനും അനന്യയും ഒന്നിച്ചഭിനയിച്ച ചിത്രമായിരുന്നു നന്ദനത്തിന്റെ തമിഴ് റീമേക്ക്. ഇതായിരുന്നു ഉണ്ണിയുടെ ആദ്യ സിനിമ അതേസമയം നവ്യ നായരുടെ റോളിലെത്തിയന അനന്യയുടെ മൂന്നാമത്തെ സിനിമയുമായിരുന്നു ഇത്. ചിത്രത്തില്‍ ഉണ്ണി മുകുന്ദനെ കെട്ടിപ്പിടിയ്ക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ഇതേ കുറിച്ച് അനന്യ ഉണ്ണി മുകുന്ദനോട് ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
കെട്ടിപ്പിടിയ്ക്കുന്ന സീന്‍ തുടങ്ങുന്നതിന് മുമ്പ് ഉണ്ണി ഭയകര ടെന്‍ഷനിലായിരുന്നുവെന്നും എത്ര പറഞ്ഞിട്ടും കെട്ടിപിടിക്കുന്ന സീന്‍ ഉണ്ണി ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നെന്നും അത് ഒരുപക്ഷെ അച്ഛന് കൂടെ സെറ്റില്‍ ഉണ്ടായത് കൊണ്ടാകാം എന്നാണ് താന്‍ കരുതിയതെന്നും അനന്യ പറയുന്നു. ഒടുവില്‍ ആ സീന്‍ ചെയ്യാന്‍ സമ്മതിച്ച ഉണ്ണിയെ താന്‍ ആ സീനില്‍ കെട്ടിപിടിച്ചു.
എന്നാല്‍ നീളമില്ലാത്തതിനാല്‍ തന്റെ ചെവി ഉണ്ണിയുടെ നെഞ്ചിലായിരുന്നുവെന്നും അപ്പോള്‍ ടെന്‍ഷന്‍ കൊണ്ട് ഉണ്ണിയുടെ നെഞ്ച് ഇടിക്കുന്നത് കേട്ടപ്പോള്‍ ചിരി വന്നെന്നും അനന്യ പറയുന്നു. ഇപ്പോള്‍ സിനിമയില്‍ നായികമാരുടെ ഒപ്പം കെട്ടിപിടിക്കുന്നതൊക്കെ കാണാം ഇപ്പോളും അന്നത്തെ പോലെ നെഞ്ച് ഇടിപ്പുണ്ടോ എന്നായിരുന്നു താരത്തിന്റെ ചോദ്യം. ആ പേടിയൊക്കെ പണ്ടേ മാറിയെന്നും ഇപ്പോള്‍ ആ ടെന്‍ഷന്‍ ഒന്നുമില്ലെന്നുമായിരുന്നു അനന്യയുടെ ചോദ്യത്തിന് ഉണ്ണി മുകുന്ദന് മറുപടി നല്‍കിയത്.
Post Your Comments