ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് നടന്‍ വിജയ് സേതുപതിക്കെതിരെ പരാതി നല്‍കി അഖിലേന്ത്യ ഹിന്ദു മഹാസഭ. ഹൈന്ദവ പുരോഹിതന്‍മാരെ അപമാനിക്കുകയും വികാരം വ്രണപ്പെടുത്തി എന്നുമാരോപിച്ചാണ് ത്രിച്ചി ആസ്ഥാനമായ അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ പരാതി.
2019 മാര്‍ച്ച് 17ന് സണ്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത നമ്മ ഒരു ഹീറോ എന്ന ഷോയില്‍ വച്ച് മുഖ്യാതിഥിയായി എത്തിയ സേതുപതി മതത്തേയും ഹൈന്ദവ പുരോഹിതന്മാരെയും അപമാനിച്ചു എന്നു ചൂണ്ടികാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. അന്ന് ഷോയില്‍ വച്ച് പുരേഹിതന്‍മാര്‍ ക്ഷേത്രങ്ങളില്‍ പ്രതിമകളെ കുളിപ്പിക്കുന്നു, വസ്ത്രം ധരിപ്പിക്കുന്നുവെന്ന് കാണിച്ച് ഭക്തര്‍ക്ക് മുന്നില്‍ നട അടയ്ക്കുന്നു എന്ന് താരം പറഞ്ഞതായാണ് പരാതിയില്‍ ആരോപിക്കുന്നത്.
ഇതുകൂടാതെ മുത്തച്ഛനോട് ഒരു ചെറിയ പെണ്‍കുട്ടി എന്തുകൊണ്ടാണ് ഇങ്ങനെ നട അടയ്ക്കുന്നതെന്നും ദൈവങ്ങളെ കുളിപ്പിക്കുന്നതും വസ്ത്രം മാറ്റുന്നതും എല്ലാവരെയും കാണിച്ചാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചതായും സേതുപതി എടുത്തു പറഞ്ഞിരുന്നു. ഇതെല്ലാമാണ് താരത്തിനെതിരെ പരാതിയുമായി പോകാന്‍ ഹിന്ദു മഹാസഭയെ ചൊടിപ്പിച്ചത്.
Post Your Comments