ലോകം മുഴുവന്‍ കോവിഡ്-19 വൈറസ് വ്യാപന ഭീഷണിയിലാണ്. ഈ പ്രതിസന്ധിക്കിടയില്‍ രാജ്യത്ത് മറ്റൊരു ദുരന്തം കൂടി. വിശാഖപട്ടണത്തെ ഫാക്ടറിയില്‍ ഉണ്ടായ വിഷവാതക ചോര്‍ച്ച രാജ്യത്തെ മുഴുവന്‍ വിഷമത്തിലാക്കിയിരിക്കുകയാണ്. എട്ടു വയസുകാരിയുള്‍പ്പെടെ 11 പേരോളം മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാര്‍ത്ത ഏറെ വേദനയുണ്ടാക്കുന്നുവെന്നു നടന് ദുല്‍ഖര്‍ സല്മാന്
വിസാഗ് വാതക ചോര്‍ച്ച ദുരന്തത്തില്‍ വളരെയധികം ദുഖം തോന്നുന്നു. അതെക്കുറിച്ച് കേള്‍ക്കുമ്ബോഴും വായിക്കുമ്ബോഴും വല്ലാത്ത വേദനയാണ്. ദുരന്തത്തില്‍ ഇരയായവര്‍ക്കും അവരുടെ കുടുംബത്തിനും എന്റെ പ്രാര്‍ഥനകള്‍. ദുരിതബാധിതയെ ആശുപത്രിയിലെത്തിക്കാനും അവരുടെ ജീവന് രക്ഷിക്കാനും നേതൃത്വം നല്കിയവരോട് ആദരവ് തോന്നുന്നുവെന്ന് ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വിശാഖപട്ടണത്ത് ആര്.ആര്. വെങ്കടപുരത്തുള്ള എല്‍.ജി. പോളിമേഴ്സ് എന്ന പ്ലാന്റില്‍ നിന്നാണ് വിഷവാതക ചോര്‍ച്ചയുണ്ടായത്. ഇരുന്നൂറുപേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
Post Your Comments