കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങള്‍ പങ്കുവച്ച് ബോളിവുഡ് നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. താന്‍ അറിയപ്പെടാതിരുന്ന കാലത്ത് തന്റെ കഴിവ് മനസ്സിലാക്കുമെന്ന് വിചാരിച്ച് നിര്‍മ്മാതാക്കളെ കാണുമായിരുന്നുവെന്നും എന്നാല്‍ പല നിര്‍മ്മാതാക്കളും അര്‍ദ്ധരാത്രിയില്‍ തന്നെ ‘ഡിന്നര്‍’ എന്ന് പറഞ്ഞ് ക്ഷണിച്ചിരുന്നുവെന്നും ആദ്യമൊക്കെ തനിക്ക് അതിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നും ഷെര്‍ലിന്‍ പറയുന്നു.
നിര്‍മ്മാതാക്കളെ കാണുമ്പോള്‍ ശരി നമുക്ക് ഡിന്നറിന് കാണാം എന്നാണ് അവര്‍ പറയാറെന്നും എത്ര മണിക്ക് എത്തണം എന്ന് ചോദിക്കുമ്പോള്‍ 11 അല്ലെങ്കില്‍ 12 മണിക്ക് എന്നാണ് അവര്‍ പറയാറുണ്ടായിരുന്നതെന്നും താരം പറയുന്നു. എന്നാല്‍ അന്നൊന്നും അതിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും നാലഞ്ച് തവണ ഇത് കേട്ടപ്പോഴാണ് ഡിന്നര്‍ എന്നാല്‍ വിട്ടുവീഴ്ചയാണെന്ന് മനസ്സിലായതെന്നും ഷെര്‍ലിന്‍ പറഞ്ഞു.
Post Your Comments