Latest NewsNEWS

അവള്‍ എന്നും ചോദിക്കും ലോക്ക്ഡൗണ്‍ എന്ന് തീരും, ഡാഡ ഇന്നു വരുമോയെന്ന് ; സുപ്രിയ

ലോകം മുഴുവന്‍ ലോക്ക്ഡൗണിലായതോടെ അച്ഛനെ കാണാതെ വിഷമിച്ചിരിക്കുകയാണ് പൃഥ്വിയുടെ അല്ലി. ലോക്ക്ഡൗണ്‍ എന്നു തീരുമെന്ന ചിന്തയിലാണ് മകള്‍ അല്ലിയെന്ന് സുപ്രിയ പറയുന്നു. പൃഥ്വിരാജും അല്ലിയുമൊത്തുള്ള കുടുംബചിത്രം പങ്കുവച്ചായിരുന്നു സുപ്രിയയുടെ കുറിപ്പ്. തങ്ങള്‍ രണ്ടു പേരും പൃഥ്വിയെ കാണാന്‍ കാത്തിരിക്കുകയാണെന്നും സുപ്രിയ പറയുന്നു.

‘എല്ലാ ദിവസം എന്റെ മകള്‍ ചോദിക്കും ഈ ലോക്ഡൗണ്‍ എന്നു തീരും, ഡാഡ ഇന്നു വരുമോ? എന്ന് സത്യം പറഞ്ഞാല്‍ ഇപ്പോള്‍ ഞാനും മകളും ഡാഡ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ്.’-സുപ്രിയ പറഞ്ഞു.

https://www.instagram.com/p/B_4wy-zJFUW/?utm_source=ig_embed

ലോക്ക്ഡൗണ്‍ ആരംഭിച്ച ഘട്ടത്തിലാണ് പുതിയ ചിത്രം ആടുജീവിതത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്‍ദാനില്‍ പോയത്. താരം ഇപ്പോളും അവിടെ തന്നെയാണ്. നേരത്തെ ചില പ്രതി സന്ധികള്‍ ഉണ്ടായിരുന്നുവെങ്കിലും അതെല്ലാം മാറി സിനിമയുടെ ചിത്രീകരണം അവിടെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button