തെന്നിന്ത്യന്‍ ചലച്ചിത്രലോകത്തെ പ്രശസ്ത സംവിധായകന് മണിരത്നത്തിന്റെ ഭാര്യയും ശ്രദ്ധേയയായ നടിയുമായ സുഹാസിനി വീണ്ടും സംവിധായികയാകുന്നു. മലയാളികള്‍ക്ക് ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ സുഹാസിനി സമ്മാനിച്ചിട്ടുള്ള താരം ഹൃസ്വ ചിത്രമാണ് ഒരുക്കുന്നത് നായികയായി എത്തുന്നത് മലയാളികളുടെ പ്രിയപ്പെട്ട നടിയും നടന് കൃഷ്ണകുമാറിന്റെ മകളുമായ അഹാന കൃഷ്ണകുമാറാണ്.
20 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രത്തിന് ചിന്നഞ്ചിറു കിളിയേ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഐഫോണിലാണ് ചിത്രം ചിത്രീകരിക്കുന്നത് എന്ന് സുഹാസിനി അറിയിച്ചിട്ടുണ്ട്. ചിത്രം സംവിധാനം ചെയ്യുന്ന കാര്യം അറിഞ്ഞപ്പോള്‍ മുതല്‍ സുഹാസിനിക്ക് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. മുമ്പ് 1995 ല്‍ ഇന്ദിര എന്ന ചിത്രം സുഹാസിനി സംവിധാനം ചെയ്തിട്ടുണ്ട്.
Post Your Comments