
തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് തമന്ന. 2005-ല്‍ പുറത്തിറങ്ങിയ ചാന്ദ് സാ റോഷന് ചെഹ്ര എന്ന ഹിന്ദി ചിത്രത്തിലൂടെ പതിനഞ്ചാം വയസിലാണ് തെന്നിന്ത്യന്‍ താരസുന്ദരി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ് താരം. ഇപ്പോള്‍ താരം തന്റെ സിനിമാ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്.
ഇപ്പോള്‍ തെന്നിന്ത്യയില്‍ നിറസാന്നിധ്യമാണെങ്കിലും തന്റെ ആദ്യകാലങ്ങളില്‍ തന്നെ പലയിടത്തും നിരസിച്ചിരുന്നതായി താരം പറയുന്നു. സിനിമ മേഖലയ്ക്ക് പ്രശസ്തി കേട്ട ബോംബെയില്‍ നിന്ന് ആണ് താരം വരുന്നതെങ്കിലും തെന്നിന്ത്യന്‍ സിനിമാ വ്യവസായം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് അറിയില്ലായിരുന്നുവെന്നും എങ്ങനെ ഇടപെടണം എന്നറിയില്ലായിരുന്നുവെന്നും എന്നിരുന്നാലും അവസരം കിട്ടിയപ്പോള്‍ ഉപയോഗിച്ചുവെന്നാണ് താരം പറയുന്നത്.
പരിശീലനം ലഭിച്ച ഒരു നടി അല്ലായിരുന്നു മാത്രവുമല്ല സ്കൂളിലെ നാടകങ്ങളില്‍ നിന്നു പോലും തന്നെ തഴഞ്ഞിരുന്നുവെന്നും പിന്നീട് മുംബൈയില്‍ ഒരു വര്‍ഷം നാടകം ചെയ്തു. ഇതായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ആദ്യ അനുഭവമെന്ന് തമന്ന പറഞ്ഞു.
Post Your Comments