ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരമാണ് ആര്‍ ജെ രഘു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം സംഗീതയുമായുള്ള എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ തന്റെ വീടിന് പെയിന്റ് അടിച്ച കഥ പറഞ്ഞ് കൊണ്ടാണ് രഘു എത്തിയിരിക്കുന്നത്. അച്ഛനാണ് വെറൈറ്റി കളറുകള്‍ വീടിന് അടിച്ച് ക്രിയേറ്റിവിറ്റി പുറത്തെടുത്തതെന്നും എന്നാല്‍ ഇതൊക്കെ വീടിന് ചേരുന്ന കളറാണോ എന്ന് ചോദിക്കാന്‍ പോയ തനിക്ക് കേള്‍ക്കേണ്ടി വന്നത് അച്ഛന്റെ ചില മാസ് ഡയലോഗുകളായിരുന്നുവെന്നുമാണ് ചിത്രത്തിനൊപ്പം പറയുന്നത്.
താരത്തിന്റെ പോസ്റ്റ്
Throwback ?
.
Me: അയ്യേ …. വിടിനോക്കെ അടിക്കാൻ പറ്റിയ കളറാണോ അച്ചാ ഇത്
Father : നിക്ക് ഗോവേലും പോണ്ടിച്ചൊരിലും ഒക്കെ പോയി ഇതുപോലെ കളറുള്ള മതിലിന്റെ മുമ്പീന്ന് ഫോട്ടോ ഇടുമല്ലോ , സ്വന്തം വീട്ടിലായപ്പോ നിനക്ക് പിടിച്ചില്ല .തലേല് കളറാക്കിയൊണ്ടോ , ഇറുകി പിടിച്ച ജീൻസിട്ടതോണ്ടോ പരിഷ്കാരി ആവില്ല …
(ഇത്രക്ക് വികാരം കോള്ളാൻ ഞാനെന്തുപറഞ്ഞു, ചെലപ്പോ മൂപ്പരെ ക്രിയേറ്റിവിറ്റിയെ പുച്ഛിച്ചതുകോണ്ടാവും … ന്നാലും ഇത്രേം കളറോ ) മാസ്ബാപ്പ് …
Post Your Comments