Latest NewsNEWS

പ്രൈവറ്റ് ബസിലെ യാത്രയില്‍ തോണ്ടലും തലോടലും സഹിച്ചിട്ടുണ്ട്, ഇത് തടയാന്‍ ഒരു കാര്യം മാത്രം ചെയ്താല്‍ മതി ; നൈല ഉഷ

നടി, അവതാരക, ആര്‍ജെ എന്നീ നിലകളില്‍ പ്രശസ്തയായ താരമാണ് നൈല ഉഷ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത് താരം സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണം അനുഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞതാണ്.

കേരളത്തില്‍ മാത്രല്ല ലോകത്ത് എല്ലായിടത്തും ഏതൊരു തൊഴില്‍മേഖലയിലും സ്ത്രീകള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും താന്‍ പലപ്പോളും റോഡരികിലെ കമന്റടിയും ചൂളമടിയും കേട്ടിട്ടില്ലെന്ന് നടിച്ചിട്ടുണ്ട്. പ്രൈവറ്റ് ബസ്സിലെ കമ്പിയില്‍ തൂങ്ങി നിന്ന് കുട്ടിക്കാലത്ത് സ്‌കൂളിലേക്ക് പോകുമ്പോള്‍ ഒരുപാട് തോണ്ടലും തലോടലും സഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

ശക്തമായ നിയമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരെയുള്ള ചൂക്ഷണത്തിനെ തടയിടാന്‍ സാധിക്കുകയുള്ളൂവെന്നും ലക്ഷ കണക്കിന് മലയാളികള്‍ താമസിക്കുന്ന ദുബായില്‍ എതു പാതിരാത്രിക്കു പോലും സ്ത്രീകള്‍ക്ക് ധൈര്യമായി പുറത്തിറങ്ങാമെന്നും അവിടുത്തെ നിയമങ്ങള്‍ കര്‍ശനവും ശക്തവുമായതിനാല്‍ ഇത്തരത്തിലൊരു പ്രശ്നവും ഇല്ലെന്നും നൈല ഉഷ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button