CinemaGeneralLatest NewsMollywoodNEWS

ഏറ്റവും അടുത്ത സുഹൃത്ത് തന്നെ ജീവിതപങ്കാളിയാകട്ടെ: മനസ്സ് തുറന്നു അനു ഇമ്മാനുവല്‍

എന്നെ സംബന്ധിച്ച് വിവാഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്

ജയറാം നായകനായ ‘സ്വപ്ന സഞ്ചാരി’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു അനു ഇമ്മാനുവലിന്റെ അരങ്ങേറ്റം. പിന്നീട് ‘ആക്ഷന്‍ ഹീറോ ബിജു’വിലൂടെ തിളങ്ങിയ അനു ഇപ്പോള്‍ തമിഴിലെയും തെലുങ്കിലെയും ശ്രദ്ധേയ താരമാണ്. ഇപ്പോഴിതാ സിനിമയ്ക്ക് പുറത്തുള്ള തന്റെ വിശേഷങ്ങള്‍ കൂടി പങ്കുവയ്ക്കുകയാണ് താരം. വിവാഹം ചെയ്യുന്നുവെങ്കില്‍ ഏറ്റവും അടുത്ത സുഹൃത്തിനെ ജീവിത പങ്കാളിയാക്കണം എന്നാണ് അനുവിന്റെ പക്ഷം. സിനിമയിലെ തന്റെ ഇഷ്ട നടിയെക്കുറിച്ചും അനു തുറന്നു പറയുന്നു.

“എന്നെ സംബന്ധിച്ച് വിവാഹം എന്നത് വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. തെരഞ്ഞെടുക്കുന്നത് ജീവിത പങ്കാളിയെയാകുമ്പോള്‍ അത്യാവശ്യം സമയമെടുത്ത് തന്നെ ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്. വിവാഹകാര്യത്തില്‍ ആരെങ്കിലും ഉപദേശം എന്നോട് ചോദിച്ചാല്‍ മറുപടി ഒന്നേയുള്ളൂ. നിങ്ങളുടെ ബെസ്റ്റ് ഫ്രണ്ടിനെ കല്യാണം കഴിക്കൂ”.

“എന്റെ ഇഷ്ട നായിക ആരെന്ന് ചോദിച്ചാല്‍ നയന്‍‌താരയാണ്. ഒരു വ്യക്തി എന്ന നിലയിലും അവര്‍ അവരെ തന്നെ എങ്ങനെ ക്യാരി ചെയ്യുന്നു എന്ന കാര്യത്തിലും എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. ഇഷ്ടമുള്ള നടന്‍ അങ്ങനെ മാറിക്കൊണ്ടിരിക്കും. വലിയ ലിസ്റ്റ് തന്നെയുണ്ട്‌. ഒരാളെ മാത്രം അങ്ങനെ എടുത്ത് പറയാന്‍ കഴിയില്ല”. ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അനു ഇമ്മാനുവല്‍ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button