
തെന്നിന്ത്യന്‍ പ്രിയതാരമാണ് ദളപതി വിജയ്. താരത്തിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ച ഗിന്നസ് പക്രു വിജയ് എന്ന മനുഷ്യനെ കുറിച്ച് പങ്കുവച്ച വാക്കുകള്‍ വൈറല്‍.
ദളപതി വിജയ്ക്ക് ഗിന്നസ് റെക്കോഡ് കിട്ടുകയാണെങ്കില്‍ അതെന്തിനുള്ളത് ആയിരിക്കുമെന്ന അവതാരകന്റെ ചോദ്യത്തിനു ഗിന്നസ് പക്രു പറഞ്ഞ മറുപടി ശ്രദ്ധിക്കപ്പെടുന്നു. പച്ചയായ മനുഷ്യനുള്ള ഗിന്നസ് റെക്കോഡായിരിക്കും വിജയ്ക്ക് കിട്ടുക എന്നാണ് പക്രു പറയുന്നത്. വിജയ്ക്കൊപ്പം അഭിനയച്ചപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും താരം പങ്കുവയ്ക്കുന്നുണ്ട്.
”വളരെ വേഗമാണ് വിജയ് തന്റെ സഹപ്രവര്‍ത്തകരോട് അടുക്കുന്നത്. നാല്‍പത്തിയെട്ടു ദിവസം സൂര്യയുടെ കൂടെ അഭിനയിച്ചപ്പോള്‍ താന്‍ അദ്ദേഹത്തോട് അടുത്തതിനേക്കാളും കൂടുതല്‍ അടുപ്പം വെറും നാല് ദിവസം കൊണ്ട് വിജയ് ഉണ്ടാക്കിയെടുത്തു” ഗിന്നസ് പക്രു പറയുന്നു.
ദിലീപ് നായകനായ ബോഡി ഗാര്‍ഡിന്റെ തമിഴ് റീമേക് ആയ കാവലനിലാണ് ഗിന്നസ് പക്രു വിജയ്ക്കൊപ്പം അഭിനയിച്ചത്.
Post Your Comments