ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച’ ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിലെ ലൈംഗിക മണ്ടത്തരങ്ങളെ കുറിച്ചുള്ള ഒരു തുറന്നെഴുത്താണ്. ഓണ്‍ലൈന്‍ എഴുത്തുകാരനായ സലീല്‍ ബിന്‍ ഖാസിമാണ് വസ്തുതകള്‍ക്ക് നിരക്കാത്ത വിധത്തിലാണ് സിനിമയില്‍ ലൈംഗികതയെ കുറിച്ച് കാര്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതെന്ന് സലീല്‍ കുറിക്കുന്നു
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഒമര്‍ ലുലുവിന്റെ ദമാക്ക എന്ന് പേരുള്ള പടക്കം ഇന്നലെ കണ്ടു…
പടം കണ്ടു തുടങ്ങിയപ്പോള്‍ തന്നെ ആ പടം തിയേറ്ററില്‍ പോയി കാണാന്‍ തോന്നാഞ്ഞതിനു ദൈവത്തോട് നന്ദി പറഞ്ഞു..
ലൈംഗികശേഷിയില്ലാത്ത ഒരു യുവാവ് കല്യാണം കഴിക്കുകയും ആദ്യരാത്രിയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ പരാജയപ്പെടുകയും ചെയ്യുന്നതാണ് കഥയുടെ ഇതിവൃത്തം… പിന്നീട് ആ പ്രശ്നം പരിഹരിക്കാനുള്ള യുവാവിന്റെ പരിശ്രമങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്..
ടിയാന്റെ പ്രശ്നം ഉദ്ധാരണക്കുറവാണോ അതോ ശീഘ്രസ്ഖലനമാണോ എന്ന് സിനിമ തീര്‍ന്നിട്ടും വ്യക്തമാക്കപ്പെട്ടില്ല എന്നത് ഒരു വസ്തുതയായി നിലനില്‍ക്കെത്തന്നെ രണ്ടായാലും അതിനുള്ള പരിഹാരമോ നിര്‍ദ്ദേശമോ ഒന്നും സിനിമയില്‍ വന്നില്ല എന്നത് നിരാശപ്പെടുത്തി…
ഇനി അങ്ങനെയൊരു പരിഹാരനിര്‍ദ്ദേശം വന്നില്ലെങ്കിലും യുക്തിപരമായി ആ കഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ കണ്ടിരിക്കാന്‍ പറ്റിയേനെ..
അതിന് പകരം ഒരാളുടെ ലൈംഗികശേഷി കുട്ടികള്‍ ഉണ്ടാവുന്നതുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നതെന്ന ഒരു ഹിമാലയന്‍ മണ്ടത്തരത്തെ പരിപോഷിപ്പിച്ചു കഥ മുന്നോട്ട് കൊണ്ടുപോകുന്നത് കണ്ടപ്പോള്‍ സംവിധായകന്റെ മുഖത്ത് തുപ്പാന്‍ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല…
ലൈംഗിക പ്രശ്നങ്ങള്‍ നേരിടുന്നവരെ പരമാവധി പിഴിഞ്ഞ് സാമ്ബത്തിക ലാഭം ഉണ്ടാക്കുന്ന പ്രൈവറ്റ് ഹോസ്പിറ്റലുകളെപ്പറ്റി പറഞ്ഞത് ഒരു പരിധി വരെ അംഗീകരിക്കാന്‍ പറ്റുമെങ്കിലും ഡോക്ടര്‍ പൊടിച്ചു കൊടുത്ത വയാഗ്ര നായകന്റെ അച്ഛന് കുടിക്കുന്നതും അതേ തുടര്‍ന്നു നായകന്റെ അമ്മ ഗര്‍ഭിണി ആവുന്നതുമൊക്കെ കണ്ടപ്പോള്‍ ചിരിക്ക് പകരം കരച്ചിലാണ് വന്നത്…
വയാഗ്ര എന്ന് പറയുന്നത് സന്താനോല്പാദനത്തിനു വേണ്ടിയുള്ള മരുന്നല്ല..
അത് ലൈംഗികോത്തേജനത്തിനും ദീര്‍ഘനേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനും വേണ്ടിയുള്ള ഒരു ഷോര്‍ട്ട്കട്ട് മാത്രമാണെന്നും ആ ഊളകളെ പറഞ്ഞു മനസ്സിലാക്കാന്‍ അവിടെ ആരുമില്ലായിരുന്നോ.??
അല്ലെങ്കില്‍ നായകനും സഹോദരിയും ഉണ്ടായ ശേഷം നായകന്റെ അച്ഛനും അമ്മയ്ക്കും വീണ്ടും ഒരിക്കല്‍ക്കൂടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വയാഗ്ര വേണ്ടിവന്നു എന്നാണോ മനസ്സിലാക്കേണ്ടത്.??
കല്യാണം കഴിഞ്ഞു രണ്ടോ മൂന്നോ മാസം തികയുന്നതിനു മുന്നേ കുട്ടികള്‍ ഉണ്ടാവാത്തത് ഒരു വലിയ പ്രശ്നമായി കാണുന്ന ആളുകള്‍ ഉണ്ടാവാം…
പക്ഷേ ആദ്യരാത്രിയില്‍ തന്നെ താന്‍ ഒരു പരാചയമാണെന്ന് ഒരാള്‍ തിരിച്ചറിയണമെന്നുണ്ടെങ്കില്‍ അതിനുള്ള പ്രതിവിധി സന്താനോല്പാദനം ആണെന്ന് കരുതുന്ന ഊളകള്‍ ഈ നൂറ്റാണ്ടിലും ജീവിച്ചിരിപ്പുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ശരിക്കും പുച്ഛം തോന്നി എന്ന് പറയാതെ വയ്യ…
വളരെ മികച്ച രീതിയില്‍ ലൈംഗിക ബന്ധം നടക്കുന്നവരില്‍ തന്നെ ചിലപ്പോള്‍ കുട്ടികള്‍ ഉണ്ടാവാന്‍ അല്പം താമസിച്ചെന്നു വരും..
സ്പേം കൗണ്ട് കുറവാണെന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ ചികിത്സ തേടേണ്ടി വരും… ചികില്‍സിച്ചാലും ചിലപ്പോള്‍ കുട്ടികള്‍ ഉണ്ടായെന്നു വരില്ല…..
അതേ സമയം ശീഘ്രസ്ഖലനം ഉദ്ധാരണക്കുറവ് എന്നിവയുള്ള ലൈംഗികതയില്‍ പൂര്‍ണ്ണമായും പരാചയമായ പലര്‍ക്കും പെട്ടെന്ന് തന്നെ കുട്ടികള്‍ ഉണ്ടായെന്നു വരാം…
(ഒട്ടും ഉദ്ധരിക്കാത്ത അവസ്ഥ ഉള്ളവരില്‍ ഒരു ചുക്കും നടക്കില്ല )
എന്തായാലും ഉദ്ധാരണക്കുറവും ശീഘ്രസ്ഖലനവും കാരണം ഒട്ടേറെ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ആളുകള്‍ ഉണ്ടെന്നുള്ള കാര്യത്തില്‍ സംശയമില്ല…
അതിനുള്ള പരിഹാരം എന്തെന്ന് പോലും അറിയാത്ത മണ്ടന്‍ കൊണാപ്പികളും ഉണ്ടെന്ന് പടം കണ്ടതോടെ പൂര്‍ണ്ണമായും ബോധ്യമായി…
ഉദ്ധാരണക്കുറവിനുള്ള ഒരുപാട് മരുന്നുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ അവൈലബിള്‍ ആണ്..
ഒട്ടും പറ്റുന്നില്ലെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ടു കാര്യങ്ങള്‍ പറഞ്ഞ ശേഷം ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്ന് കഴിച്ചു പ്രശ്നം പരിഹരിക്കാം…
പിന്നെ തനിക്ക് ഉദ്ധാരണക്കുറവുണ്ടെന്ന് ഒരാള്‍ക്ക് മനസ്സിലാവണമെങ്കില്‍ അതിന് കല്യാണം കഴിക്കേണ്ട ആവശ്യമില്ല എന്ന് ഞാന്‍ പറയാതെ തന്നെ അറിയാലോ…
അപ്പൊ ആ പ്രശ്നം പരിഹരിച്ച ശേഷം മാത്രം കല്യാണം കഴിക്കുക..
അല്ലെങ്കില്‍ പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയ അവസ്ഥയാകും..
പിന്നെ സ്വന്തം പങ്കാളിയെ സമീപിക്കുമ്ബോള്‍ മാത്രം പ്രശ്നങ്ങള്‍ നേരിടുന്നവര്‍ പരസ്പരം കാര്യങ്ങള്‍ തുറന്നു പറഞ്ഞു ചര്‍ച്ച ചെയ്തു അങ്ങോട്ടും ഇങ്ങോട്ടും അല്പസ്വല്പം സഹകരിച്ചാല്‍ അത് ക്ലിയര്‍ ചെയ്യാന്‍ പറ്റും…..
മാത്രവുമല്ല ഭക്ഷണശീലത്തില്‍ കാര്യമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ ഒരു പരിധി വരെ ആ പ്രശ്നം പരിഹരിക്കപ്പെടും…
ജസ്റ്റ് യൂട്യൂബില്‍ ഒക്കെ ഒന്ന് കേറി നോക്കിയാല്‍ തന്നെ ഉത്തേജനം നല്കുന്ന ഭക്ഷണശീലങ്ങള്‍ ഏതൊക്കെ എന്ന് മനസ്സിലാക്കാന്‍ സാധിക്കും….
ഇനിയുള്ളവന്‍ ശീഘ്രസ്ഖലനമാണ്…
പുരുഷന് ലൈംഗിക സംതൃപ്തി നല്‍കുകയും പ്രത്യുല്പാദനം നടക്കുകയും ഒക്കെ ചെയ്യുന്ന ഒരു പ്രക്രിയയാണത്…
പക്ഷേ സ്ത്രീയെ സംബന്ധിച്ചിടത്തോളം പങ്കാളി ഒരു പൂര്‍ണ്ണ പരാജയം ആണെന്ന് എഴുതിത്തള്ളേണ്ടിവരുന്ന ഒരു ലൈംഗിക പ്രശ്നം കൂടിയാണത്…
അടുത്തിടെ നടന്ന സര്‍വേയില്‍ വിവാഹിതരായ ഇന്ത്യയിലെ 70% സ്ത്രീകള്‍ക്കും രതിമൂര്‍ച്ഛ എന്ന ഒരു സംഗതിയെപ്പറ്റി വല്യ ധാരണ ഇല്ലെന്ന് അടിവരയിട്ടു പറയുന്നുണ്ട്..
അവര്‍ ഒരു കടമ പോലെ ഭര്‍ത്താവിന് കിടന്നു കൊടുക്കുകയും വര്‍ഷാവര്‍ഷം സന്താനോല്പാദനം നടത്തുകയും ചെയ്യുന്ന വെറും യന്ത്രങ്ങള്‍ മാത്രമാണ്…
ലൈംഗികതയെന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം പാപമാണ്.. ഭര്ത്താവിനോടൊപ്പമുള്ളത് പാതിവഴിയില്‍ ഇറങ്ങി നടക്കേണ്ടി വരുന്ന ദുരിതവും….
അതിനുള്ള ഏറ്റവും നല്ല പരിഹാരം ഫോര്‍പ്ളേയുടെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ്..
ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയും ഒക്കെ ഒരു പരിധി വരെ മുന്നേറാന്‍ സാധിക്കും..
പങ്കാളികള്‍ തമ്മിലുള്ള മാനസികമായ അടുപ്പം അപാകതകള്‍ പരസ്പരം തുറന്നു പറഞ്ഞു ലൈംഗികത ആസ്വാദ്യകരമാക്കാനുള്ള വ്യക്തമായ പരസ്പര ധാരണ എന്നിവകൂടി ഉണ്ടെങ്കില്‍ 90% വരെ പ്രശ്നം പരിഹരിക്കപ്പെട്ടു എന്ന് വേണമെങ്കില്‍ പറയാം..
ഇനിയിപ്പോ എത്ര ലൈംഗികശേഷി ഉള്ള ആളാണെങ്കിലും കല്ല് ചൂടാവുന്നതിനു മുന്നേ ദോശ ചുടാന്‍ പോയാല്‍ അതൊരുമാതിരി അടുപ്പിലെ ഏര്‍പ്പാടായിരിക്കും എന്ന് പറയേണ്ടതില്ലല്ലോ…
എല്ലാ ലൈംഗിക പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നുകള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ ഉണ്ട്…
ഇനി എന്തൊക്കെ മരുന്നുണ്ടായാലും ശാരീരികമായി എത്രയൊക്കെ പെര്‍ഫെക്ട് ആണെങ്കിലും പൂമാല കിട്ടുന്നത് കുരങ്ങന്റെ കയ്യില്‍ ആണെങ്കില്‍ പിന്നെ പറഞ്ഞിട്ട് കാര്യമില്ല…
നല്ലരീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് മരുന്നിന്റെയും മന്ത്രത്തിന്റെയും ഒന്നും ആവശ്യമില്ലാതെ തന്നെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കും…
‘വല്ലഭനു പുല്ലും ആയുധം എന്നല്ലേ ????
ഇനി മേലാല്‍ ഇതുപോലുള്ള ഊളത്തരങ്ങള്‍ പടച്ചിറക്കി വിടുമ്ബോള്‍ ഒമര്‍ ലുലുവിനെപ്പോലുള്ള സംവിധായകരും അത്തരം സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരും മനസ്സിലാക്കേണ്ട പ്രധാന കാര്യം എന്താണെന്ന് വച്ചാല്‍ നിങ്ങളൊക്കെ കിടപ്പറയില്‍ എന്തുമാത്രം ദുരന്തങ്ങള്‍ ആണെന്ന് പ്രേക്ഷകര്‍ തിരിച്ചറിയും എന്നുള്ളത് മാത്രമാണ്…
എല്ലാവര്ക്കും നല്ലൊരു ലൈംഗിക ജീവിതം ആശംസിച്ചുകൊണ്ട് നിര്‍ത്തുന്നു.. നന്ദി ??
Post Your Comments