ലോക്ഡൗണില്‍ എല്ലാവരും വീടുകളില്‍ ലോക്കായി ഇരിക്കുമ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെക്കുറിച്ച് പങ്കുവച്ചിരിക്കയാണ് ഷറഫുദ്ദീന്‍. തനിക്കൊരു മകള്‍ പിറന്നതിന്റെ സന്തോഷമാണ് ഷറഫൂദ്ദീന്‍ പങ്കുവച്ചിരിക്കുന്നത്. മകള്‍ ദുവയ്ക്ക് കൂട്ടായി കുഞ്ഞനത്തി കൂടി എത്തിയതിന്റെ സന്തോഷം താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
താരത്തിനും ഭാര്യയ്ക്കും ആരാധകരും താരങ്ങളും തങ്ങളുടെ ആശംസകളും സ്നേഹവും അറിയിക്കുകയാണ്. ഡോ ബെന്‍ഞ്ചമിന്‍ ലൂയ്‌സ്…. നിങ്ങളെ വീണ്ടും നിലയ്ക്ക് നിര്‍ത്താന്‍ ആള് വന്നു !കണ്‍ഗ്രാജുലേഷന്‍സ് മാന്‍ എന്നാണ് ചാക്കോച്ചന്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് കുറിച്ചത്. ഒരു മകള്‍ കൂടി വരുന്നതോടെ വീട്ടിലെ സന്തോഷം ഇരട്ടിയായി മാറട്ടെയെന്ന് ആരാധകര്‍ ആശംസിക്കുന്നു. കൂടാതെ ടോവിനോ തോമസ്, അജു വര്‍ഗ്ഗീസ് ഇന്ദ്രജിത്ത് ജോജു, അനുസിത്താര, ശ്രിന്ദ, അതിദി തുടങ്ങി നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്്. 2015 ലായിരുന്നു ഷറഫുദ്ദീനും ബീമയും വിവാഹിതരാകുന്നത്. മകള്‍ ദുവയ്ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
Post Your Comments