
കോവിഡ് -19 ബാധിച്ച് ബ്രസീലിയന്‍ നടി ഡെയ്സി ലൂസിഡി അന്തരിച്ചു. 90 കാരിയായ താരം പുലര്‍ച്ചെയാണ് മരിച്ചത്. റിയോ ഡി ജനീറോയില്‍ ജനിച്ചു വളര്‍ന്ന താരം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞ 72 വര്‍ഷമായി അവര്‍ സിനിമാ മേഖലയിലാണ്.
ടെലിനോവേല പാസിയോണിലെ വാലന്റീന മിറാന്‍ഡയാണ് അവരുടെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച വേഷം. മെയ് 4 നാണ് ഡെയ്സി ലൂസിഡിയെ രോഗലക്ഷണങ്ങളോടെ റിയോ ഡി ജനീറോയിലെ സൗത്ത് സോണിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് മെയ് 7 ന് കോവിഡുമായുള്ള പോരാട്ടത്തില്‍ അവര്‍ കീഴടങ്ങുകയായിരുന്നു.
Post Your Comments