
കഴിഞ്ഞ കുറച്ചു നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് നടി മേഘ്നയുടെ വിവാഹമോചനം. ചന്ദനമഴ എന്ന സീരിയലിലെ നായികയായ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മേഘ്ന ശ്രദ്ധിക്കപ്പെട്ടത്. ചന്ദനമഴയില്‍ ഒപ്പം അഭിനയിച്ചിരുന്ന ഡിംപിള്‍ റോസിന്റെ സഹോദരനും ബിസിനസുകാരനുമായ ഡോണ്‍ ടോണിയുമായിട്ടായിരുന്നു മേഘ്നയുടെ വിവാഹം. ഇതുവരെയും വിവാഹമോചനത്തെ കുറിച്ച് മേഘ്നയുടെ തുറന്ന് പറച്ചിലുകളൊന്നും ഉണ്ടായില്ല. എന്നാല്‍ വിവാഹം കഴിച്ചതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമെന്ന് മേഘ്ന പറഞ്ഞതായി ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇത് വ്യാപകമായി വൈറലാവുകയും ചെയ്തു.
ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി നടി ജീജ രംഗത്ത്. ”അബദ്ധം എന്നോ? മനസാക്ഷിയുണ്ടോ കുട്ടിക്ക്. നിന്റെ ഭര്‍ത്താവിനെ എനിക്കറിയാം. ഫാമിലി അറിയാം. നാണമില്ലേ അങ്ങനെ പറയാന്‍. നല്ല കുടുംബക്കാര്, നല്ല പയ്യന്, വല്ലതും വിളിച്ച് പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെ പോലുള്ളവര്‍ കാണുന്നുണ്ട എന്ന്’. എന്ന് പറഞ്ഞ് കൊണ്ടാണ് ജീജ എത്തിയത്.
ലോകം ഇത്ര കടുത്തൊരു പ്രതിസന്ധിയിലൂടെ പോകുമ്പോള്‍ ഇത്തരം അനാവശ്യ ചര്‍ച്ചകള്‍ എന്തിനാണ് സൃഷ്ടിക്കുന്നതെന്നാണ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ ഡോണ്‍ പ്രതികരിച്ചു. ” ഞങ്ങള്‍ വിവാഹമോചിതരായി എന്ന് പറയുന്നത് സത്യമാണ്. 2019 ഒക്ടോബര്‍ അവസാന വാരമാണ് ഞങ്ങള്‍ നിയമപ്രകാരം വേര്‍പിരിഞ്ഞത്. ഇപ്പോള്‍ എട്ട് മാസമായി. പരസ്പര സമ്മതത്തോടെ പ്രശ്നങ്ങള്‍ പറഞ്ഞ് തീര്‍ത്ത്, ഇനി മുതല്‍ രണ്ട് വഴിയില്‍ സഞ്ചരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു.” ഡോണ്‍ പങ്കുവച്ചു
Post Your Comments