ഒരു കല്യാണ ചടങ്ങില്‍ നേരിട്ട് കണ്ടപ്പോള്‍ മുതല്‍ ആ മനുഷ്യനോട് പ്രണയം; മോഹന്‍ലാലിനെ കുറിച്ച് സുചിത്ര

മോഹന്‍ലാല്‍ എന്ന ഭര്‍ത്താവിന്റെയും മനുഷ്യന്റെയും ഏറ്റവും വലിയ ഗുണം കരുതലിനൊപ്പം തന്നെ അദ്ദേഹം തരുന്ന സ്വാതന്ത്ര്യം ആകാശത്തോളമോ കടലിനോളമോ ആണ്

കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍ തന്റെ മുപ്പത്തിരണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഇപ്പോഴിതാ തങ്ങളുടെ മുപ്പത്തിരണ്ട് വര്‍ഷത്തെ ദാമ്ബത്യ ജീവിതത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചും ഭാര്യ സുചിത്ര പങ്കുവച്ച വാക്കുകള്‍ വൈറല്‍.

തിരുവനന്തപുരത്തു വെച്ചു ഒരു കല്യാണ ചടങ്ങില്‍ നേരിട്ട് കണ്ടപ്പോള്‍ മുതലാണ് ആ മനുഷ്യനോട് ആദ്യമായി പ്രണയം തോന്നിയതെന്നാണ് സുചിത്രയുടെ വാക്കുകള്‍. മോഹന്‍ലാലിന്റെ കരുതലിനെക്കുറിച്ചും സുചിത്ര പങ്കുവയ്ക്കുന്നുണ്ട്. ”വീട്ടിലുണ്ടെങ്കിലും ദൂരെയാണെങ്കിലും സ്‌നേഹത്തോടെയുള്ള കരുതല്‍ ആണ് മോഹന്‍ലാല്‍ എന്ന ഭര്‍ത്താവിന്റെയും മനുഷ്യന്റെയും ഏറ്റവും വലിയ ഗുണം കരുതലിനൊപ്പം തന്നെ അദ്ദേഹം തരുന്ന സ്വാതന്ത്ര്യം ആകാശത്തോളമോ കടലിനോളമോ ആണ്. സിനിമയാണ് മോഹന്‍ലാല്‍ എന്ന മനുഷ്യന്റെ പ്രാണവായു സിനിമയും സുഹൃത്തുക്കളും കഴിഞ്ഞേ കുടുംബം പോലും അദ്ദേഹത്തിന് വരൂ. സിനിമയെ മറന്നും അതില്‍ ഉഴപ്പിയും ഒരു കാര്യത്തിനും ചേട്ടനെ കിട്ടില്ല” സുചിത്ര പറഞ്ഞു.

Share
Leave a Comment