മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച ചൈതന്യ എന്ന നടിയെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണി. മോനിഷയുടെ കസിനായ ചൈതന്യ സദയം, ഈ തണലില്‍ ഇത്തിരി നേരം,സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടിപി ബാലഗോപാലന്‍ എം എ, അധ്യായം ഒന്ന് മുതല്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
മോനിഷയുടെ അമ്മ ശ്രീദേവി ഉണ്ണിയുടെ വാക്കുകള്‍
“മോനിഷയെ പോലെ എനിക്ക് പ്രിയപ്പെട്ടവളാണ് എന്റെ സഹോദരന്റെ മകള്‍ ചൈതന്യയും. ഈ തണലില്‍ ഇത്തിരി നേരം, സദയം, അധ്യായം ഒന്ന് മുതല്‍, ടിപി ബാലഗോപാലന്‍ എംഎ അങ്ങനെ കുറച്ചു സിനിമകളില്‍ കുഞ്ഞു ചൈതന്യയെ കാണാം. മോനിഷയ്ക്കൊപ്പം തലസ്ഥാനത്തില്‍ അഭിനയിച്ചിട്ടുമുണ്ട്. ഓര്‍മ്മയില്‍ എന്നും എന്ന ചിത്രത്തിലെ അഭിനയത്തിന് 1988-ലെ മികച്ച ബാലനടിയ്ക്കുള്ള സംസ്ഥാന അവാര്‍ഡും കിട്ടി. ചൈതന്യ ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഡോക്ടറാണ്. ഓസ്ട്രേലിയയില്‍ പോകുമ്പോള്‍ അവളോടൊപ്പമാണ് താമസം. ഡാന്‍സും പാട്ടും ആഘോഷങ്ങളൊക്കെയായി നല്ല മേളമാകും. ആ ദിനങ്ങള്‍ രണ്ട് മാസം മുന്‍പ് പോയപ്പോള്‍ കണിയും സദ്യയും ഒരുക്കി കേരള സാരിയൊക്കെയുടുത്ത് ഞങ്ങള്‍ വിഷു ഇത്തിരി നേരത്തെ ആഘോഷിച്ചു. അതെന്തായാലും നന്നായി എന്ന് തോന്നുന്നു. ശ്രീദേവി ഉണ്ണി പറയുന്നു.(വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്)
Post Your Comments