അഭിമുഖം നല്കാന് തയ്യാറായില്ലെങ്കില്‍ സിനിമാതാരങ്ങള്‍ക്കെതിരേ വ്യാജ വാര്‍ത്ത നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണെന്ന് ആരോപിച്ച നടന് വിജയ് ദേവരകൊണ്ടയ്ക്ക് പിന്തുണയുമായി തെലുങ്ക് സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവിയും മഹേഷ് ബാബുവും രംഗത്ത്. വ്യാജ വാര്‍ത്തകള്‍ തനിക്കും തന്റെ കുടുംബത്തിനും വേദന സമ്മാനിച്ചിട്ടുണ്ടെന്ന് ചിരഞ്ജീവി ട്വീറ്റ് ചെയ്തു. ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരേ രംഗത്ത് വരാന്‍ സഹപ്രവര്‍ത്തകര്‍ തയ്യാറാകണമെന്ന് നടന് മഹേഷ് ബാബുവും ട്വീറ്റ് ചെയ്തു.
ദേവരകൊണ്ടയ്ക്കൊപ്പം താനുണ്ടെന്നും ഈ ആവേശത്തെ കെടുത്താന്‍ ഒന്നിനെയും അനുവദിക്കരുതെന്നും ചിരഞ്ജീവി പറഞ്ഞു. നിങ്ങളുടെ ഭാര്യ അര്‍ഹിക്കുന്ന ഭര്‍ത്താവാകാനും നിങ്ങളുടെ കുട്ടികള്‍ ആഗ്രഹിക്കുന്ന സൂപ്പര്‍ഹീറോ പിതാവാകാനും നിങ്ങളുടെ ആരാധകര്‍ ആഗ്രഹിക്കുന്ന സൂപ്പര്‍സ്റ്റാര്‍ ആകാനുമാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്നും മഹേഷ് ബാബു പറഞ്ഞു. പണത്തിന് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ മുഖമില്ലാത്ത ഒരുവന് നിങ്ങളെ അപമാനിക്കുമെന്നും വായനക്കാരോട് കള്ളം പറയുമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും. എല്ലാം അടുത്ത ചെക്കിനായി വേണ്ടി. എനിക്ക് നമ്മുടെ മനോഹരമായ തെലുങ്ക് സിനിമാ മേഖലയെയും എന്റെ ആരാധകരെയും എന്റെ കുഞ്ഞുങ്ങളെയും സംരക്ഷിക്കണമെന്നും ഇത്തരം വ്യാജവെബ്സൈറ്റുകള്ക്കെതിരേ എന്റെ സഹപ്രവര്‍ത്തകര്‍ ഒന്നിക്കണമെന്നും മഹേഷ് ബാബു ട്വീറ്റ് ചെയ്തു.
Post Your Comments