അഞ്ചാം പാതിരയിലെ ഡോ. ബെഞ്ചമിന്‍ ലൂയിസ് എന്ന കഥാപാത്രത്തിലൂടെ കോമഡിയില്‍ നിന്നും വില്ലന്‍ റോളിലേക്ക് കൂടുമാറിയിരിക്കുകയാണ് നടന് ഷറഫുദ്ദീന്. ജീവിതത്തില്‍ മറ്റൊരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.
ഷറഫുദ്ദീന് രണ്ടാമതും അച്ഛനായി. തനിക്ക് വീണ്ടും പെണ് കുഞ്ഞ് പിറന്ന കാര്യം താരം തന്നെയാണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെ മകള്‍ക്കൊപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് സന്തോഷ വാര്‍ത്ത ഷറഫുദ്ദീന് പങ്കുവച്ചത്.
ആശംസകളുമായി നടിമാരായ ഗീതു മോഹന്‍ദാസ്, സാനിയ അയ്യപ്പന്, തുടങ്ങിയവര്‍ എത്തി
Post Your Comments