Latest NewsNEWS

ഇവിടെ വന്നപ്പോഴാണ് പല കാര്യങ്ങളെ പറ്റിയും വ്യക്തതയുണ്ടായത് ; ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം ലോക്ക്ഡൗണില്‍ അവസാനിപ്പിക്കുന്നതായി പ്രശസ്ത ഗായിക

ആരാധകരെ ഞെട്ടിച്ച് ഒമ്പത് വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കുന്നതായി പ്രശസ്ത അമേരിക്കന്‍ ഗായികയും സംഗീതജ്ഞയുമായ അമാന്‍ഡ പാമര്‍. എഴുത്തുകാരനായ ഭര്‍ത്താവ് നീല്‍ ഗെയിമാനുമായുള്ള ബന്ധം വേര്‍പിരിയുന്നതായി താരം വ്യക്തമാക്കി. ഈ ലോക്ക്ഡൗണ്‍ നാളുകളിലാണ് ഇവര്‍ പിരിയുന്നു എന്ന വാര്‍ത്ത പുറത്തു വരുന്നത്

അമാന്‍ഡയും നാലുവയസ്സുകാരന്‍ മകന്‍ ആഷും ഇപ്പോള്‍ ന്യൂസിലന്‍ഡിലെ വീട്ടിലും നീല്‍ യു.കെ.യിലുമാണ് ഉള്ളത്. ഭര്‍ത്താവ് എവിടെ എന്ന തന്റെ പേജില്‍ വന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് തങ്ങള്‍ വേര്‍പിരിയുന്നു എന്ന വിവരം താരം പുറത്തു വിട്ടത്. താനിപ്പോള്‍ മകനൊപ്പം ന്യൂസിലാന്‍ഡില്‍ ആണെന്നും നീല്‍ യുകെയിലേക്ക് മടങ്ങിയെന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്.

കൊറോണ വൈസറിനെ തുടര്‍ന്നുള്ള സംഭവവികാസമല്ല വേര്‍പിരിയാന്‍ കാരണം ന്യൂസിലാന്‍ഡിലേക്ക് വന്നപ്പോഴാണ് മറ്റു പല കാര്യങ്ങളെ പറ്റിയും വ്യക്തതയുണ്ടായതെന്ന് അവര്‍ പറഞ്ഞു. താന്‍ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നും ഒത്തിരി ബുദ്ധിമുട്ടുന്നുണ്ടെന്നും താന്‍ തനിയെയാണെന്നും എന്താണ് സംഭവിക്കാന്‍ പോകുന്നെന്ന് അറിയില്ലെന്നും അവര്‍ ട്വീറ്റിലൂടെ അറിയിച്ചു. മകനെ ഓര്‍ത്ത് വിവാഹ ജീവിതം അവസാനിപ്പിച്ചതിനെ പറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും അമാന്‍ഡ പറയുന്നു.

shortlink

Post Your Comments


Back to top button