Latest NewsNEWS

പിറന്നാളിന് പാട്ടും നൃത്തവുമായി വീട്ടില്‍ പാര്‍ട്ടി നടത്തി അമല പോള്‍

സഹോദരന്റെ പിറന്നാളിന് പാട്ടും നൃത്തവുമായി വീട്ടില്‍ പാര്‍ട്ടി നടത്തി അമല പോള്‍. പക്ഷെ ലോക്ക് ഡൗണ്‍ ആയതിനാല്‍ ഒരു ‘ക്വാറന്റൈന്‍’ പാര്‍ട്ടിയാണ് നടത്തിയത്. അകലം പാലിച്ച് മാസ്‌ക് ധരിച്ചുള്ള പാര്‍ട്ടി. പിറന്നാള്‍കാരനായ അഭിജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമലപോള്‍ തന്നെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.

പാട്ടിന് അനുസരിച്ച് നൃത്തം ചെയ്യുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. ഡാന്‍സിനൊടുവിലായി ഹാപ്പി ബര്‍ത്ത് ഡേ ജിത്തൂവെന്നും സഹോദരന്‍ അരികില്‍ ഇല്ലാത്തതിനാല്‍ മിസ്സ് ചെയ്യുന്നുണ്ടെന്നും അമല പറയുന്നുണ്ട്.

https://www.instagram.com/p/B_zvT6DD2Md/?utm_source=ig_embed

‘ഇന്ന് ഞങ്ങളുടെ വീട്ടില്‍ പാര്‍ട്ടി ആയിരുന്നു. കാരണം എന്റെ ഏറ്റവും പ്രിയപ്പെട്ട ഒരേയൊരു മൂത്ത സഹോദരന്‍ (അവന്‍ എപ്പോഴും ഇളയത് ആണെന്നാണ് പറയുന്നത്) അഭിജിത്ത് പോളിന്റെ പിറന്നാളാണ്. അകലം പാലിച്ച് മാസ്‌ക് ധരിച്ചുള്ള പാര്‍ട്ടി. അമ്മയാണ് വിഡിയോ എടുത്തിരിക്കുന്നത്. ഒരു ക്വാറഫിന്‍ പാര്‍ട്ടി.’- എന്ന് താരം വീഡിയ്ക്ക് താഴെ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button