താന്‍ പഠിച്ച മെഡിക്കല്‍ പ്രൊഫഷന് ഒരിക്കലും വിട്ടു കളയില്ലെന്ന് നടി ഐശ്വര്യ ലക്ഷ്മി. കൊറോണ ഡ്യൂട്ടിയിലുള്ള തന്റെ മിത്രങ്ങളെക്കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു ഐശ്വര്യയുടെ തുറന്നു പറച്ചില്. നായിക എന്ന നിലയില്‍ മലയാളവും കടന്നു തമിഴിലും ശ്രദ്ധേയമായി കൊണ്ടിരിക്കുന്ന അവസരത്തിലാണ് തന്റെ മെഡിക്കല്‍ പ്രൊഫഷന് താന്‍ കൈവിടില്ലെന്ന് ഐശ്വര്യ വെളിപ്പെടുത്തിയത്.
മലയാളത്തില്‍ എന്റെതായി അവസാനമിറങ്ങിയ സിനിമ ബ്രദേഴ്സ് ഡേയാണ്. പിന്നീട് തമിഴ് സിനിമയുടെ ചിത്രീകരണത്തിനായി പോയി. ധനുഷിനൊപ്പം ചെയ്ത ജഗമേ തന്തിരം റിലീസ് ചെയ്യാനുണ്ട്.വളരെ വേഗത്തില്‍ പൊയ്ക്കൊണ്ടിരുന്ന ജീവിതമായിരുന്നു ഇത്രയും നാളും. മുന്നോട്ടേക്ക് എന്ത് എങ്ങനെ എന്നൊക്കെ ആലോചിക്കാനുള്ള സമയമുണ്ടിപ്പോള്, ഐശ്വര്യ ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. എന്റെ കൂടെ മെഡിസിന് പഠിച്ചവര്‍ ചിലരില്‍ കൊറോണ ഡ്യൂട്ടിയിലുണ്ട്. ഞങ്ങളുടെ ഗ്രൂപ്പില്‍ ഇടയ്ക്ക് മെസേജ് ചെയ്യും. എല്ലവ്വരും സുരക്ഷിതരാണ് അതറിയുമ്പോള്‍ സന്തോഷവും സമാധാനവും തോന്നും. ആരോഗ്യരംഗത്തുള്ളവരുടെ നിസ്വാര്‍ത്ഥമായ സ്നേഹത്തിന് പ്രാര്‍ത്ഥന കൊണ്ടേ നന്ദി പറയാന്‍ പറ്റുള്ളൂ. അമ്മയുടെ ആഗ്രഹം പോലെ ഞാനും എന്റെ മെഡിക്കല്‍ പ്രൊഫഷനിലേക്ക് തിരിച്ചുവരും. ഡെറമറ്റോളജിയില് സ്പെഷലൈസ് ചെയ്യണമെന്നുണ്ട്. ഐശ്വര്യ ലക്ഷ്മി പറയുന്നു.
Post Your Comments