തൊഴില്‍ ഇടങ്ങളിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് നടിമാരുടെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് താന്‍ റേപ്പ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി മുന്‍ വേള്‍ഡ് റെസ്ലിങ് എന്റര്‍ടെയിന്മെന്റ് താരം നിക്കി ബെല്ല.
പതിനഞ്ച് വയസുള്ളപ്പോഴാണ് താന്‍ ആദ്യമായി റേപ്പിന് ഇരയായതെന്ന് യുഎസ് വീക്ക്‌ലിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. സുഹൃത്താണെന്ന് കരുതിയിരുന്ന ഒരാളാണ് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കവേ തന്നെ ബലാത്സംഗത്തിന് ഇരയാക്കിയതെന്നു നിക്കി പറയുന്നു.
പാര്‍ട്ടിയില്‍ സംഭവിച്ചതിനെക്കുറിച്ച് താരം പറയുന്നതിങ്ങനെ..” അന്ന് ബീയര്‍ കുടിച്ചിരുന്നു. എന്നാല്‍ വീര്യമുള്ള മദ്യം കഴിച്ചിട്ടാണ് അവിടെ നിന്നും പുറത്ത് ഇറങ്ങിയത്. വയറിന് വേദനയോട് കൂടിയാണ് താന്‍ മയക്കത്തില്‍ നിന്നും എഴുന്നേല്‍ക്കുന്നത്. അന്നേരമാണ് ഒരാള്‍ തന്റെ മുകളില്‍ ഉണ്ടായിരുന്നെന്ന കാര്യം തിരിച്ചറിയുന്നത്. പിന്നീട് പതിനാറം വയസില്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് മറ്റൊരള്‍ ബലാത്സംഗം ചെയ്തു. ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങള്‍ ദേഷ്യത്തിന് പകരം ലജ്ജ തോന്നുന്നത് എളുപ്പമാണ്. ഇങ്ങനെയൊരു അതിക്രമത്തിന് ഇരയാക്കപ്പെടുന്നവര്‍ നേരിടേണ്ടി മാനസികാവസ്ഥ എന്തായിരിക്കുമെന്ന് തനിക്ക് അറിയാമെന്നും” നിക്കി പറയുന്നു.
കൗമാര പ്രായത്തില്‍ നേരിടേണ്ടി വന്ന ഈ അതിക്രമം മറ്റൊന്നുമായി താരതമ്യപ്പെടുത്താന്‍ പറ്റില്ല. ആളുകളോട് ഇക്കാര്യം പറയുമ്ബോഴും അത് രഹസ്യമായി തന്നെ എന്നില്‍ ഒതുങ്ങണമെന്ന് തന്നെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും നിക്കി ബെല്ല കൂട്ടിച്ചേര്‍ത്തു
Post Your Comments