മുമ്മൂ… നച്ചുമാമിക്ക് നിന്നെ കാണാതിരിക്കുവാന്‍ വയ്യ ; കുഞ്ഞുമറിയത്തിന് നസ്രിയയുടെ പിറന്നാള്‍ ആശംസകള്‍

മലയാളികളുടെ സ്വന്തം കുഞ്ഞിക്കയായ ദുല്‍ഖര്‍ സല്‍മാന്റെ മകള്‍ മറിയം അമീറ സല്‍മാന്റെ മൂന്നാം പിറന്നാളായിരുന്നു ഇന്നലെ. അതിനാല്‍ തന്നെ അന്നലെ മുഴുവന്‍ സോഷ്യല്‍ മീഡിയയിലെ താരം കുഞ്ഞു മറിയമായിരുന്നു. ആരാധകര്‍ക്കായി കുഞ്ഞു മറിയത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും ദുല്‍ഖര്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇന്നലെ പിറന്നാള്‍ ദിനത്തില്‍ പങ്കുവച്ച ചിത്രവും കുറിപ്പും പെട്ടെന്നു തന്നെ വൈറലായിരുന്നു. നിരവധിപേര്‍ ആശംസകളുമായി രംഗത്തുവന്നിരുന്നു.

മറിയത്തിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ദുല്‍ഖറിന്റെ കുടുംബസുഹൃത്ത് കൂടിയായ മലയാളികളുടെ പ്രിയതാരം നസ്രിയ നസീം പങ്കുവച്ച പോസ്റ്റും ഇതിനോടകം തന്നെ വൈറല്‍ ആയിരിക്കുകയാണ്. കുഞ്ഞു മറിയത്തിന്റെ ചിത്രം പങ്കുവച്ചാണ് താരം പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

പിറന്നാള്‍ ആശംസകള്‍ മുമ്മു. നച്ചുമാമിക്ക് നിന്റെ സുന്ദരമായ മുഖം കാണാതിരിക്കാന്‍ കഴിയുന്നില്ല എന്നാണ് നസ്രിയ മറിയത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

Share
Leave a Comment