പ്രിയദര്ശന് സിനിമകളില്‍ മാമുക്കോയ എന്ന നടന് എപ്പോഴും ഒരു റോള്‍ ഉണ്ടാകും. പ്രിയദര്ശന് സിനിമകളിലെ തന്റെ സാന്നിധ്യത്തെക്കുറിച്ചും, പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തില്‍ മനസ്സ് തുറക്കുകയാണ് മാമുക്കോയ-.
“പ്രിയദര്‍ശനൊപ്പം സിനിമ ചെയ്യുക എന്നത് നമ്മുടെ വീട്ടിലേക്കു തിരിച്ചു പോകുന്നതിന് സമാനമാണ്. പ്രിയന്റെ സിനിമകളില്‍ എപ്പോഴും നല്ല കഥാപാത്രം എനിക്കായി മാറ്റിവയ്ക്കാറുണ്ട്. അവസാനം പുറത്തിറങ്ങിയ ഒപ്പത്തിലെ സെക്യൂരിറ്റി കഥാപാത്രം പോലും ഏറെ ആഘോഷിക്കപ്പെട്ട ഒന്നാണ്. ഞങ്ങളുടെയൊക്കെ സ്വപ്ന സാക്ഷാത്കാരമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം. അബുബക്കര്‍ ഹാജി എന്ന കഥാപാത്രമാണ് ഞാന്‍ ചെയ്യുന്നത്. മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം ലോക്ഡൗൺ വന്നതോടെ റിലീസ് നീട്ടി. ഈ സിനിമയുടെ റിലീസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എനിക്ക് ടെന്‍ഷനുണ്ട്. കാരണം ഈ ലോക്ഡൗണൊക്കെ മാറി ജനങ്ങള്‍ തിയേറ്ററില്‍ പോകാന്‍ സമയമെടുക്കും. സാമ്പത്തികമായി ആള്ക്കാര് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന സമയത്ത് മരക്കാര്‍ തിയേറ്ററിലെത്തും. മലയാള സിനിമ ഇന്ന് വരെ കണ്ടതില്‍ ഏറ്റവും വലിയ ബജറ്റില്‍ ചെയ്ത ചിത്രമാണ്. അതുകൊണ്ട് തന്നെ സാധാരണ നിലയിലുള്ള ഒരു വിജയം പോര മരയ്ക്കാറിന് . എല്ലാ മലയാളികളും ഒന്നാകെ തിയേറ്ററില്‍ എത്തിയാല്‍ മാത്രമേ മരക്കാര്‍ അഭിമാനിക്കാവുന്ന സിനിമയാകൂ എന്നെനിക്ക് ഉറപ്പുണ്ട്”. മാമുക്കോയ പറയുന്നു.
Post Your Comments