സിനിമകളുടെ തുടര്‍ പരാജയത്തില്‍ നിന്ന മമ്മൂട്ടി എന്ന നടനെ അപ് ലിഫ്റ്റ് ചെയ്ത സിനിമയായിരുന്നു സിദ്ധിഖ് സംവിധാനം ചെയ്ത ‘ക്രോണിക് ബാച്ച്ലര്’. സ്ത്രീ വിരോധമുള്ള സത്യപ്രതാപന് എന്ന കഥാപാത്രമായി മമ്മൂട്ടി നിറഞ്ഞാടിയ സിനിമ ആ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു. സിദ്ധിഖ് തന്നെ സംവിധാനവും രചനയും നിര്‍വഹിച്ച ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഉണ്ടായിരുന്നു. മമ്മൂട്ടിയുടെ സത്യപ്രതാപന് കഴിഞ്ഞാല്‍ അതില്‍ ഏറ്റവും ശ്രദ്ധ നേടിയത് ഇന്ദ്രജയുടെ നെഗറ്റീവ് വേഷമായിരുന്നു. ഭവാനി എന്ന കഥാപാത്രമായി ഇന്ദ്രജ പ്രതിനായികയുടെ റോള്‍ മനോഹരാമാക്കി. ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ക്കായി നീക്കി വെച്ച വേഷം അപ്രതീക്ഷിതമായി ഇന്ദ്രജയിലേക്ക് വരുകയായിരുന്നു. ജൂഹി ചൗള, തബു എന്നിവരെ ചിത്രത്തിലെ നെഗറ്റീവ് വേഷം ചെയ്യാന്‍ സിദ്ധിഖ് സമീപിച്ചിരുന്നു. ഒടുവില്‍ ഇന്ദ്രജയാണ് ആ റോള്‍ ധൈര്യപൂര്‍വ്വം ഏറ്റെടുത്ത്.
2003-ല്‍ മോഹന്‍ലാലിനെ ‘ബാലേട്ടന്’ തുണച്ചപ്പോള്‍ മമ്മൂട്ടിക്ക് ‘ക്രോണിക് ബാച്ച്ലര്’ എന്ന ചിത്രമാണ് ഒരു സൂപ്പര്‍ താരമെന്ന നിലയില്‍ രക്ഷയായത്. മമ്മൂട്ടിയുടെ പവര്‍ഫുള്‍ കഥാപാത്രങ്ങളില്‍ ഒന്നായി ഇന്നും പറയപ്പെടുന്ന സത്യപ്രതാപന് അന്ന് ലുക്ക് കൊണ്ടും ആരാധകരെ ആകര്‍ഷിച്ചിരുന്നു.
Post Your Comments