മലയാളികളുടെ പ്രിയതാരം മെഗാസ്റ്റാര്‍ മമ്മൂക്കയുടെയും ഭാര്യ സുല്‍ഫത്തിന്റെയും പ്രണയ യാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 41 വര്‍ഷങ്ങള്‍. ഇരുവര്‍ക്കും വിവാഹാശംസകള്‍ നേര്‍ന്ന് മലയാള സിനിമയിലെ നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ഈ പ്രണയ യാത്ര 41-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ താരങ്ങളെ പോലെ മമ്മൂട്ടിയുടെ ആരാധകരും ഈ ദിവസം ആഘോഷമാക്കുകയാണ്.
അനു സിത്താര, അരുണ്‍ ഗോപി, ജോജു ജോര്‍ജ്, അജയ് വാസുദേവ് തുടങ്ങി നിരവധി താരങ്ങളാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തുവന്നിരിക്കുന്നത്.
https://www.facebook.com/AjaiVasudevOfficial/photos/a.1882265885383189/2632710003672103/?type=3
1979 മേയ് ആറിനാണ് മമ്മൂട്ടി സുല്‍ഫത്തിനെ വിവാഹം കഴിക്കുന്നത്. അന്ന് മമ്മൂട്ടി വക്കീലായി പ്രാക്ടീസ് ചെയ്യുകയായിരുന്നു.
https://www.instagram.com/p/B_1VKNSJ0iD/
സുറുമിയാണ് മമ്മൂട്ടി-സുല്‍ഫത്ത് ദമ്പതികളുടെ മൂത്ത മകള്‍. സുറുമിയേക്കാള്‍ നാല് വയസ്സില്‍ ഇളയതാണ് ദുല്‍ഖര്‍ സല്‍മാന്‍.
https://www.instagram.com/p/B_1NtrsAlZO/?utm_source=ig_embed
വിവാഹത്തിന് മുമ്പ് അനുഭവങ്ങള്‍ പാളിച്ചകള്‍, കാലചക്രം എന്നീ ചിത്രങ്ങളിലായിരുന്നു വേഷമിട്ടത്. പിന്നീട് വിവാഹശേഷം കെ.ജി ജോര്‍ജ് സംവിധാനം ചെയ്ത മേളയിലൂടെ മമ്മൂട്ടി ശ്രദ്ധനേടി.
https://www.facebook.com/photo.php?fbid=3226523707397719&set=a.541911725858944&type=3
Post Your Comments