GeneralLatest NewsMollywood

മരിക്കുന്നതിന് തലേന്ന് കൂടി വന്നു; പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റപ്പോൾ കേൾക്കുന്നത് മോനിഷയുടെ മരണവാര്‍ത്ത!! മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില പറയുന്നു

ഒരമ്മയും മകളെ ഇങ്ങനെ കൊണ്ടു നടക്കുന്നത് കണ്ടിട്ടില്ല. മോനിഷയുടെ തലമുടി ആദ്യമായി വെട്ടിയത് വരെ അവർ എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്.

ഓരോ താരങ്ങളെയും കൂടുതല്‍ സുന്ദരിമാര്‍ ആക്കുന്നത് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളാണ്. ഒരുപാട് നടിമാരെ ഒരുക്കിയ സന്തോഷം പങ്കുവെച്ച് കൊണ്ട് എത്തുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനില ജോസഫ്. നടി പാര്‍വതി, പ്രിയ കുഞ്ചാക്കോ ബോബന്‍ തുടങ്ങി വലിയ ഒരു താര നിറയെ സുന്ദരിയാക്കിയ അനില അകാലത്തില്‍ വിട്ടുപിരിഞ്ഞ നടിമോനിഷയെക്കുറിച്ച് പങ്കുവയ്ക്കുന്നു.

മലയാളിത്തം തുളുമ്പുന്ന സൗന്ദര്യമാണ് മോനിഷയുടേത്. തന്റെ പേർസണൽ കളക്ഷനിൽ ഉള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് വനിതയ്ക്ക് നല്‍കിയ പരിപാടിയിലാണ് അനിലയുടെ പങ്കുവയ്ക്കല്‍. ”ലോക്ക് ഡൌൺ കാലത്ത് വെറുതെ പഴയ ആൽബം മറിച്ചു നോക്കിയപ്പോൾ കണ്ണിൽ ആദ്യം പതിഞ്ഞതും ഈ ചിത്രങ്ങൾ തന്നെ. എന്റെ അത്രയും പ്രിയപ്പെട്ട മകളായിരുന്നു മോനിഷ. ഇത്രയും നല്ല മുടിയുള്ള, സൗന്ദര്യമുള്ള ഒരു പെൺകുട്ടിയെ ഇതുവരെ ഞാൻ കണ്ടു മുട്ടിയിട്ടില്ല എന്നതാണ് സത്യം. മരിക്കുന്നതിന് തലേന്ന് കൂടി തിരുവനന്തപുരത്തെ എന്റെ പാർലറിൽ അമ്മയും മകളും കൂടി വന്നു. ബാംഗ്ലൂർ പോവുകയാണ്. തിരിച്ചു വന്ന ശേഷം ഒന്നുകൂടി വരാമെന്നു പറഞ്ഞു യാത്രയായി. പിറ്റേന്ന് രാവിലെ ഉറക്കം എണീറ്റപ്പോൾ കേൾക്കുന്നത് മോനിഷ ഈ ലോകത്തു നിന്നും പോയി എന്ന വാർത്തയാണ്. ഇപ്പോഴും അതു പറയുമ്പോൾ ഒരു ഷോക്ക് ആണ്.” അനില പറഞ്ഞു

തനിക്ക് ഏറ്റവും സങ്കടം മോനിഷയുടെ അമ്മയെ കുറിച്ച് ഓർത്തിട്ടായിരുന്നുവെന്നും അനില പറയുന്നു. ” കാരണം ഒരമ്മയും മകളെ ഇങ്ങനെ കൊണ്ടു നടക്കുന്നത് കണ്ടിട്ടില്ല. മോനിഷയുടെ തലമുടി ആദ്യമായി വെട്ടിയത് വരെ അവർ എടുത്ത് സൂക്ഷിച്ചു വെച്ചിട്ടുണ്ട്. കുട്ടിയെ ഒരുക്കുമ്പോൾ കണ്ണ് എടുക്കാതെ അമ്മ നോക്കിയിരിക്കും. ഓരോ ചെറിയ കാര്യം പോലും കണ്ടെത്തി ശരിയാക്കും. മോനിഷയെ വെറുതെ നോക്കികൊണ്ട് ഇരിക്കാൻ വരെ ശ്രീദേവി ഉണ്ണിക്ക് ഇഷ്ടമായിരുന്നു. ഏതോ ഒരു ഫോട്ടോ ഷൂട്ടിനായി ഒരുങ്ങിയ പടമാണ് ഇത്. അതായിരുന്നു മോനിഷ എന്റെ കൈ കൊണ്ടു അവസാനമായി ഒരുങ്ങിയതും.” അനില പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button