കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരള സര്‍ക്കാറിനെ അഭിനന്ദിച്ച് കമല്ഹാസന്. കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ സന്തോഷവാനാക്കുന്നുവെന്നും ഒഡിഷയും അതുപോലെതന്നെയാണെന്നും കമല്‍ പറയുന്നു. തമിഴ്നാട്ടിലെ എടപ്പാടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണെന്നും അവര്‍ ഇനിയെങ്കിലും തിരുത്തലിന് തയ്യാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് അവരെ തിരുത്തുമെന്നും കമല്‍ പറയുന്നു.
‘എന്റെ കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനം എന്നെ സന്തോഷവാനാക്കുന്നു. ‘എന്റെ’ എന്ന് ഞാന്‍ അഭിമാനത്തോടെ പറയുന്നു. ഒഡീഷയും അതുപോലെതന്നെ. നന്നായി പ്രവര്‍ത്തിച്ച എന്റെ രണ്ട് ബന്ധുക്കളെ ചൂണ്ടിക്കാട്ടുകയാണ് ഞാന്‍. ഇവരുടെ വിജയത്തില്‍ നിന്ന് നമ്മള് പഠിക്കേണ്ടതുണ്ട്. അതുപോലെതന്നെ മറ്റുള്ളവരുടെ പരാജയത്തില്‍ നിന്നും. തമിഴ്നാട് സര്‍ക്കാര്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്. തമിഴ്നാട്ടിലേത് അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരാണെന്നും അവര്‍ ഇപ്പോളെങ്കിലും തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പ് അവരെ തിരുത്തുമെന്നും കമല്‍ ഹാസന് പറഞ്ഞു.
നേരത്തെ കോവിഡ് ദുരിതാശ്വാസ നിധികളിലേക്ക് ധനസഹായം പ്രഖ്യാപിച്ച കമല്‍ ഹാസന് തൊഴിലാളികളുടെ ഉപജീവന മാര്‍ഗ്ഗം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ദിവസവും ഉപജീവനത്തിനായി സാധാരണ ജോലികള്‍ ചെയ്യുന്നവരാണ് ഇന്ത്യയിലെ 90 ശതമാനം ജനങ്ങളും. രാജ്യത്തെ നിര്‍മ്മിക്കുന്നവരും സാമ്പത്തിക മേഖലയിലെ പ്രധാന ഘടകവുമാണ് ഈ വിഭാഗമെന്നും അവരെ കാണാതെ പോകരുതെന്നും കമല്‍ പ്രധാനമന്ത്രിക്കുള്ള കത്തില്‍ കുറിച്ചിരുന്നു.
Post Your Comments