ചില അന്ധവിശ്വാസങ്ങളുമായി മുന്നോട്ട് പോകാറുള്ള മലയാള സിനിമയില്‍ ഒരു കാലത്ത് ഞായറാഴ്ച ഒരു സിനിമയുടെയും ചിത്രീകരണം ആരംഭിക്കാറില്ലായിരുന്നു. കാരണം ആ ദിവസം ഷൂട്ടിംഗ് തുടങ്ങിയ ഒരു സിനിമകളും മലയാളത്തില്‍ ഓടിയിട്ടില്ല എന്നും അല്ലെങ്കില്‍ സിനിമ ഇറങ്ങില്ല എന്നുമായിരുന്നു വിശ്വാസം. അതിനെ ബ്രേക്ക് ചെയ്തത് താനും സിദ്ധിഖുമാണെന്ന് ലാല്‍ പറയുന്നു.
” ‘ഗോഡ് ഫാദര്‍’ ചെയ്യുന്ന സമയത്ത് സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ സൂര്യ ജോണ്‍ ഒരു ലിസ്റ്റുമായി വന്നു. ഞായറാഴ്ച ദിവസം ചിത്രീകരണം തുടങ്ങി പരാജയപ്പെട്ട സിനിമകളുടെ ലിസ്റ്റായിരുന്നു അത്. ഇനി അത് ലംഘിച്ചു കൊണ്ട് സിനിമയ്ക്ക് ഒരു കുഴപ്പം വരണ്ടെന്ന് കരുതി തീരുമാനിച്ചപ്പോഴാണ് തിലകന് ചേട്ടന്റെ ഡേറ്റ് പ്രശ്നം വന്നത്. അങ്ങനെ ഗത്യന്തരം ഇല്ലാതെ ആ വിശ്വാസം തെറ്റിച്ചു കൊണ്ട് ഞങ്ങള്‍ ഞായറാഴ്ച തന്നെ സിനിമയുടെ ചിത്രീകരണം തുടങ്ങി ആ സിനിമയാണ് ഇന്നും മലയാളത്തില്‍ തിരുത്തപ്പെടാന്‍ കഴിയാത്ത റെക്കോര്‍ഡുമായി തലയുയര്‍ത്തി നില്‍ക്കുന്നത്”. ലാല്‍ പറയുന്നു.
ഒരു തിയേറ്ററില്‍ ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച ഗോഡ് ഫാദറിന്റെ അപൂര്‍വ റെക്കോര്‍ഡ് മറ്റൊരു ചിത്രത്തിന് ഇന്നും ഭേദിക്കാനായിട്ടില്ല. ഇനി വരുന്ന ഒരു സിനിമയ്ക്കും അത് അപ്രാപ്യമായ ചരിത്രമാണ്.
Post Your Comments